scorecardresearch

Neru OTT: 'നേര്' ഒടിടിയിൽ

Neru OTT Release Date Confirmed: നേര് ഇനി വീട്ടിലിരുന്നു കാണാം. ഒടിടിയിലെത്തി

Neru OTT Release Date Confirmed: നേര് ഇനി വീട്ടിലിരുന്നു കാണാം. ഒടിടിയിലെത്തി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
neru response

Neru OTT Release

Neru OTT Release Date And Platform: മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' ഒടിടിയിൽ എത്തി.  തിങ്കളാഴ്ച അർധരാത്രിയോടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 
Advertisment

ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.നേര് നൂറ് കോടി ക്ലബിൽ എത്തിയ വിശേഷം അടുത്തിടെയാണ് നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 35 ദിവസം കൊണ്ടാണ് ചിത്രം100 കോടി ക്ലബ്ബിലെത്തിയത്.  2023 ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്

ഒരു കോർട്ട് റൂം ഡ്രാമയായ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

Advertisment

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. 

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Read More Entertainment Stories Here

Disney Hotstar Anaswara Rajan Mohanlal New Release OTT Jeethu Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: