scorecardresearch

അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിന്റെ സഹതാരം

രാജ് കുമാർ ഹിരാനി ചിത്രം ഡങ്കിയിൽ ഷാരൂഖിനൊപ്പം പ്രധാന കഥാപാത്രമായെത്തുകയാണ് ഈ നടൻ

രാജ് കുമാർ ഹിരാനി ചിത്രം ഡങ്കിയിൽ ഷാരൂഖിനൊപ്പം പ്രധാന കഥാപാത്രമായെത്തുകയാണ് ഈ നടൻ

author-image
Entertainment Desk
New Update
Shah Rukh Khan | Vicky Kaushal

ഷാരൂഖിനൊപ്പമുള്ള ഈ കുട്ടികളിൽ ഒരാൾ ഇന്ന് ബോളിവുഡിലെ താരമാണ്

കഥ പറയുന്ന ചില ഫോട്ടോകളുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രിയതാരത്തെ നേരിൽ കണ്ടതിന്റെയും ഒപ്പം ചിത്രമെടുക്കാനായതിന്റെയും സന്തോഷത്തിലാണ്  ഷാരൂഖ് ഖാനിനൊപ്പം നിൽക്കുന്ന കുട്ടി ഫാൻ. 

Advertisment

ആ കുട്ടിയെ ഇന്ന് സിനിമാലോകം അറിയും, ബോളിവുഡ് യുവതാരങ്ങളിൽ ശ്രദ്ധേയനായ വിക്കി കൗശൽ ആണ് ഈ കുട്ടി.  അന്ന് ആരാധനയോടെ കാത്തുനിന്ന് ചിത്രം പകർത്തിയ അതേ താരത്തിനൊപ്പം സ്ക്രീൻ പങ്കിടുകയാണ് വിക്കി. രാജ് കുമാർ ഹിരാനി ചിത്രം ഡങ്കിയിൽ ഷാരൂഖിനൊപ്പം വിക്കിയുമുണ്ട്. 

ആക്ഷന്‍ ഡയറക്ടറായ ഷാം കൗശലിന്റെ മകനാണ് വിക്കി കൗശല്‍. വളരെ കഷ്ടപ്പാടുകളിലൂടെയായിരുന്നു വിക്കിയുടെ കടന്നുവരവ്.  സിനിമയിലേക്ക് വന്നപ്പോഴും ആദ്യചിത്രങ്ങളിൽ പ്രതിഫലം വളരെ കുറവായിരുന്നു. എന്നാൽ അവിടെ നിന്നും കോടികൾ പ്രതിഫലം വാങ്ങുന്ന താരമായി വിക്കി വളരുകയായിരുന്നു. 

Advertisment

ആദ്യ ചിത്രം ഗാങ് ഓഫ് വസ്സിപൂർ ആയിരുന്നു. എന്നാൽ വിക്കിയെ ശ്രദ്ധേയനാക്കിയ ആദ്യ ചിത്രങ്ങളിലൊന്ന്  മസ്സാൻ (2015) ആണ്. രാമൻ രാഘവ് 2.0 (2016), റാസി, സഞ്ജു (2018), നെറ്റ്ഫ്ലിക്സ് സിനിമകളായ ലവ് പെർ സ്‌ക്വർ ഫീറ്റ്, ലറ്റ് സ്റ്റോറിസ്, ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്നിവയൊക്കെ വിക്കിയെ ശ്രദ്ധേയനാക്കി. ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും വിക്കി നേടി. ബോളിവുഡ് നടി കത്രീന കൈഫിന്റെ ജീവിതപങ്കാളി കൂടിയാണ് വിക്കി ഇന്ന്.

Read More Entertainment Stories Here

Vicky Kaushal Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: