scorecardresearch

ഞങ്ങളുടെ പൊന്നു അമ്മയ്ക്ക് ഒപ്പം അൽപ്പനേരം: കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ഷാജി കൈലാസും ആനിയും

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വിശ്രമ ജീവിതത്തിലാണ് കവിയൂർ പൊന്നമ്മ ഇപ്പോൾ.

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വിശ്രമ ജീവിതത്തിലാണ് കവിയൂർ പൊന്നമ്മ ഇപ്പോൾ.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kaviyyor Ponnamma

Photo: Shaji Kailas | Instagram

മലയാള സിനിമയിലെ അമ്മ മുഖമാണ് മുതിർന്ന അഭിനേത്രിയായ കവിയൂര്‍ പൊന്നമ്മ. നൂറോളം നടീനടന്മാരുടെ അമ്മയായി അഭിനയിച്ച നടിയെന്ന വിശേഷണവും കവിയൂർ പൊന്നമ്മയ്ക്ക് സ്വന്തം. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ്  പൊന്നമ്മ ഇപ്പോൾ. 

Advertisment

കവിയൂർ പൊന്നമ്മയെ സന്ദർശിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഭാര്യയും നടിയുമായ ആനിയും ഷാജി കൈലാസിനൊപ്പമുണ്ടായിരുന്നു.  

"എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം വിലപ്പെട്ട സമയം ചിലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവും ഉള്ള നിമിഷങ്ങൾ. സർവ്വശക്തൻ എന്റെ പൊൻ അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ," ഷാജി കൈലാസ് കുറിച്ചു. 

മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. 700ൽ ഏറെ സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. 2021 ൽ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. 

Read More Entertainmet Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: