/indian-express-malayalam/media/media_files/tufik7fWLJAJDEsFH95X.jpg)
Photo. Film Companion/Instagram
ഫിലിം കംപാനിയൻ ഈ വർഷത്തെ ശ്രദ്ധേയമായ സിനിമ, അഭിനേതാക്കൾ, സംവിധായകർ എന്നിവരെ അണിനിരത്തി എല്ലാ വർഷവും നടത്തുന്ന വർഷാന്ത്യ ചർച്ചയാണ് 'എഫ് സി അഡ്ഡ.' ഈ വർഷം നടന്ന 'ആക്ടർസ് അഡ്ഡ'യിൽ നടന്മാരായ സിദ്ധാർഥ്, ബോബി ഡിയോൾ, ജയദീപ് അഹ്‌ലാവാത്, വിക്രാന്ത് മസി, നടിമാരായ കരീന കപൂർ ഖാൻ, ജ്യോതിക, തിലോത്തമ ഷോം എന്നിവരാണ് പങ്കെടുത്തത്. ഇന്ത്യൻ സിനിമയിലെ താരങ്ങൾ, അവരുടെ ഈ വർഷം എങ്ങനെ എന്നൊക്കെ കണക്കെടുപ്പ് നടത്തുന്ന ചർച്ചയാണ് നടന്നത്. മലയാളികൾ ആരുമില്ലാതിരുന്ന ഈ ചർച്ചയിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സിനിമാ തെരഞ്ഞെടുപ്പുകളെ കുറിച്ചും കാതലിലെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ സിദ്ധാർഥും ജ്യോതികയും വാചാലരായി.
'കാതലി'ലെ സൈലൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ ജ്യോതിക, സ്റ്റാർഡം അവഗണിച്ച് മമ്മൂട്ടി തിരഞ്ഞെടുക്കുന്ന വേഷങ്ങളെയും പ്രശംസിച്ചു,
"ഓരോ നിമിഷത്തിലും സിനിമ വളരെ ഫ്രഷും, പുതുമയുള്ളതുമായിരുന്നു. ലൈംഗിക രംഗങ്ങളൊന്നും കാണിക്കാത്ത സ്വവർഗരതിയെക്കുറിച്ചുള്ള ആദ്യ സിനിമകളിൽ ഒന്നാണിത്. ഒരു കുടുംബം ഇത്തരം ഘട്ടങ്ങളിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്നും ചിത്രം ചർച്ച ചെയ്യുന്നു."
വിദ്വേഷ പ്രചാരണങ്ങൾക്കിടയിട്ടും വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ – ദി കോർ.' സ്വവർഗരതിയെ ഇതിവൃത്തമാക്കിയ ചിത്രത്തിന്റെ പ്രമേയം തന്നെയായിരുന്നു വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയതും.
“ആദ്യ ദിവസം ഞാൻ അദ്ദേഹത്തോട്, എങ്ങനെ ഈ വേഷം ചെയ്യാൻ തയ്യാറയി എന്നു ചോദിച്ചപ്പോൾ, എന്താണ് നായകൻ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'വില്ലനെ ഇടിക്കുന്നതും, റൊമാൻസും ആക്ഷൻ രംഗങ്ങളും മാത്രം ചെയ്യുന്നയാളല്ല നായകൻ. വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കുകയും വ്യത്യസ്ത കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്യുന്നയാളാണ് യഥാർത്ഥ നായകൻ.' അദ്ദേഹത്തിന് കയ്യടി കൊടുത്തേ മതിയാകൂ, ഈ കഥാപാത്രം വിജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു സ്ഥാനത്താണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്," ജ്യോതിക പറഞ്ഞു.
സിദ്ധാർഥും, മമ്മൂട്ടിയുടെ അടുത്തകാലത്തെ കഥാപാത്ര തിരഞ്ഞെടുപ്പുകളെ പ്രശംസിച്ച് സംസാരിച്ചു.
"അത് മനസ്സിനെ സ്വാധീനിക്കുന്നുണ്ട്, ഈ പ്രായത്തിലും 'നൻപകൽ നേരത്ത് മയക്കം', 'കാതൽ' തുടങ്ങിയ ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യം അപാരമാണ്. ഒരു പുതിയ കഥാപാത്രം കണ്ടെത്തുന്നതിലെ അദ്ദേഹത്തിന്റെ ജിജ്ഞാസ, സമാനതകളില്ലാത്തതാണ്," സിദ്ധാർഥ് പറഞ്ഞു.
Read More Entertainmet Stories Here
- ജൂനിയർ അജിത്തിനിഷ്ടം ഫുട്ബോൾ: ടൂർണമെന്റിൽ സ്വർണ മെഡൽ നേടി ആദ്വിക്ക്
- New OTT Release: ഡിസംബറിൽ ഒടിടിയിലെത്തിയ പുതിയ ചിത്രങ്ങൾ
- പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്: നയൻസിനോട് വിക്കി
- ആദ്വിക്കിന്റെ സ്പോർട്സ് ഇവന്റ് ക്യാമറയിൽ പകർത്തി ശാലിനി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.