scorecardresearch

New OTT Release: ഡിസംബറിൽ ഒടിടിയിലെത്തിയ പുതിയ ചിത്രങ്ങൾ

New OTT Release: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ഡിസംബറിൽ റിലീസിനെത്തിയ ഏറ്റവും പുതിയ മലയാളം സിനിമകൾ .

New OTT Release: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ഡിസംബറിൽ റിലീസിനെത്തിയ ഏറ്റവും പുതിയ മലയാളം സിനിമകൾ .

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
OTT Release

സോമന്റെ കൃതാവ്, അദൃശ്യ ജാലകങ്ങൾ, ശേഷം മൈക്കിൽ ഫാത്തിമ, ഫാലിമി.... ഡിസംബറിൽ ഒടിടിയിലെത്തിയ ചിത്രങ്ങൾ

New OTT Release: സമീപകാലത്ത് തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ഏതാനും മലയാളചിത്രങ്ങൾ കൂടി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനെത്തിയിരിക്കുകയാണ്. 

Advertisment

വിനയ് ഫോർട്ട് നായകനായ 'സോമന്റെ കൃതാവ്', കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ശേഷം മൈക്കില്‍ ഫാത്തിമ' , ടൊവിനോ തോമസ് ചിത്രം 'അദൃശ്യ ജാലകങ്ങള്‍', ബേസിൽ ജോസഫ് നായകനായ 'ഫാലിമി' എന്നിവയാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ എത്തുന്നത്.

Somante Krithavu OTT: 'സോമന്‍റെ കൃതാവ്'  

വിനയ് ഫോർട്ട് നായകനായ 'സോമന്‍റെ കൃതാവ്'  ഒടിടിയിലെത്തി കഴിഞ്ഞു.  രോഹിത് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ടിന്റെ നായികയായി എത്തുന്നത് ഫറ ഷിബില ആണ്.  'കക്ഷി അമ്മിണിപ്പിള്ള', 'ഫേസ്', 'ഡൈവോഴ്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഫറ ഷിബില. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

Advertisment

ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രാഗം മൂവീസ്സിന്റെ ബാനറിൽ രാജു മല്ല്യത്ത് ആണ്.  സുജിത്ത് പുരുഷൻ ഛായാഗ്രഹണവും പിഎസ്. ജയഹരി സംഗീതവും ബിജീഷ് ബാലകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്  രഞ്ജിത്ത് കെ. ഹരിദാസ് ആണ്. ആമസോൺ  പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Adrishya Jalakangal OTT:അദൃശ്യ ജാലകങ്ങള്‍

 ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത  അദൃശ്യ ജാലകങ്ങള്‍ ഒടിടിയിൽ. ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനു സാധിച്ചിരുന്നു.  

ടൊവിനോയ്ക്ക് ഒപ്പം നിമിഷ സജയനും ഇന്ദ്രൻസും വേഷമിട്ട ചിത്രം നിർമ്മിച്ചിരിക്കുന്നത്  ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്സും ചേർന്നാണ്. യദു രാധാകൃഷ്‍ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.   ഡേവിസ് മാനുവല്‍ എഡിറ്റിങ്ങ്  നിര്‍വഹിച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍ സ്ട്രീം ചെയ്യുന്നത്.  

Sesham Mike-il Fathima OTT: ശേഷം മൈക്കില്‍ ഫാത്തിമ

കല്യാണി പ്രിയദര്‍ശനെ നായികയാക്കി മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ശേഷം മൈക്കില്‍ ഫാത്തിമ'യും ഒടിടിയിലേക്ക് എത്തുകയാണ്. കല്യാണി പ്രിയദര്‍ശനൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കല്‍ നാട്ടിലെ സെവന്‍സ് മത്സരത്തിന് കമന്‍ററി പറയാനുള്ള അവസരം ലഭിക്കുകയാണ്. അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. അനിരുദ്ധ് രവിചന്ദർ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ഡിസംബര്‍ 15ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുക.

Falimy Movie OTT Release: ഫാലിമി

ബേസിൽ ജോസഫ് നായകനായ ഫാലിമി ഒടിടിയിലേക്ക്. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്.  ബേസിലിനൊപ്പം ജ​ഗദീഷ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു കുടുംബത്തിനകത്തു നടക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നവാഗതനായ നിതിഷ് സഹദേവ്  ആണ് സംവിധായകൻ. നിതീഷിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്  സാഞ്ചോ ജോസഫാണ്. 

ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണിത്.  സൂപ്പർ ഡൂപ്പർ ഫിലിംസും ചിത്രത്തിന്റെ നിർമ്മാണപങ്കാളികളാണ്.  ഫാലിമി ഡിസംബർ 15ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Little Miss Rawther OTT: ലിറ്റിൽ മിസ്സ് റാവുത്തർ 

‘96’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനെ നായികയാക്കി നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്ത 'ലിറ്റിൽ മിസ്സ്‌ റാവുത്തർ' ഒടിടിയിലേക്ക്.  ഉയരമുള്ള ആണ്‍കുട്ടിയും ഉയരം കുറഞ്ഞ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷ ആണ് ചിത്രത്തിലെ നായകൻ.

ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിങ്- സംഗീത് പ്രതാപ്, ഛായാഗ്രഹണം - ലൂക്ക് ജോസ്, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി.  എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Pendulum OTT: പെൻഡുലം

നടനും നിർമാതാവുമായ വിജയ് ബാബു കേന്ദ്രകഥാപാത്രമായി എത്തുന്ന പെൻഡുലം ഒടിടിയിലെത്തി.  നവാഗതനായ രജിൻ എസ് ബാബു സംവിധാനം ചെയ്ത ടൈം ലൂപ്പ്, ലൂസിഡ് ഡ്രീം എന്നിവയൊക്കെ പ്രതിപാദിക്കുന്നതാണ്.    ഒരാൾ സ്വപ്നം കാണുന്നതൊക്കെ ഫലിച്ചാൽ എന്തൊക്കെയാകും സംഭവിക്കുക എന്നാണ് ചിത്രം പറയുന്നത്.

ഇന്ദ്രൻസ്, രമേശ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്. അരുൺ ദാമോദരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  ഷമീർ ബിൻസി, ടിറ്റോ പി തങ്കച്ചൻ, ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് ജീൻ സംഗീതം നൽകിയിരിക്കുന്നു. സൂരജ് ഇഎസാണ് എഡിറ്റിങ്. ലൈറ്റ്സ് ഓൺ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റർനാഷ്ണലിന്റെയും ബാനറിൽ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  സൈന പ്ലേയിലാണ് പെൻഡുലം സ്ട്രീം ചെയ്യുന്നത്. 

Achanoru Vazha Vechu OTT: അച്ഛനൊരു വാഴ വച്ചു 

നിരഞ്ജ് രാജു, എ വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ ഒടിടിയിൽ എത്തി.   എ വി എ പ്രൊഡക്‌ഷസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വച്ചു.

സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ബൈജു എഴുപുന്ന, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ താരങ്ങളുമുണ്ട്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.


Garudan OTT: ഗരുഡൻ 

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച  ‘ഗരുഡൻ’ ഒടിടിയിൽ എത്തി.  നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫിസർ ഹരീഷ് മാധവനായി സുരേഷ് ഗോപി എത്തിയപ്പോൾ ചിത്രത്തിൽ നിഷാന്ത് എന്ന കോളജ് പ്രൊഫസർ ആയാണ് ബിജു മേനോൻ ചിത്രത്തിലെത്തിയത്.  അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധായകൻ.  സിദ്ദിഖ്, ദിലീഷ് പോത്തൻ,ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.  

നവംബർ 3ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ  തിരക്കഥ. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും  ജേക്സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 


Dhoomam OTT: ധൂമം

കാത്തിരിപ്പിനൊടുവിൽ ഫഹദ് ഫാസിൽ ചിത്രം ധൂമം ഒടിടിയിലെത്തി.  കെജിഎഫ്, കെജിഎഫ്2, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മലയാള അരങ്ങേറ്റ  ചിത്രമാണ് ധൂമം. 

ഫഹദ് ഫാസിലിനൊപ്പം അപർണ ബാലമുരളി, റോഷൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്. കന്നഡ സംവിധായകൻ പവൻ കുമാറാണ് ധൂമം സംവിധാനം ചെയ്തത്. വിനീത് അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് 'ധൂമം'. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ഈ വർഷം ജൂണിൽ തിയറ്ററിൽ എത്തിയ ചിത്രം ഏറെ നാളുകൾക്കു ശേഷമാണ് ഒടിടി റിലീസിനെത്തിയത്.  ആപ്പിൾ ടിവിയിൽ ചിത്രം കാണാം. 

OTT Tovino Thomas Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: