/indian-express-malayalam/media/media_files/UIEELwWkLs3p9QyJV7mI.jpg)
Photo: Vignesh Shivan and Nayanthara | Instagram
/indian-express-malayalam/media/media_files/Vu0kmOlYhddNcrimoFLq.jpg)
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം. അതിനൊപ്പം റൗഡി പിക്ച്ചേഴ്സ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണകമ്പനിയും ഈ ദമ്പതികൾക്കുണ്ട്.
/indian-express-malayalam/media/media_files/AnmyQe65s7ICZpDUlA9D.jpg)
നയൻതാരയുടെ ജീവിതവും അവരുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം ആരാധകർ കൂടുതലും അറിയാൻ തുടങ്ങിയത് സംവിധായകൻ വിഘ്നേഷ് ശിവനിലൂടെയാണ്. വിഘ്നേഷ് ശിവനിലൂടെ നയൻതാര എന്ന വ്യക്തിയെ പുറം ലോകം അറിയാൻ തുടങ്ങി.'തങ്കമേ'എന്ന അടിക്കുറിപ്പ് നൽകി കൊണ്ട് വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നയൻതാരയോടുളള സ്നേഹം നിറഞ്ഞു കാണാം
/indian-express-malayalam/media/media_files/OiaIiTpKNkvVUq5zNgKA.jpg)
വിഘ്നേഷ് പങ്കുവച്ച പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടി കഴിഞ്ഞു. "പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്," എന്നാണ് വിഘ്നേഷ് നയൻതാരയോട് പറയുന്നത്.
/indian-express-malayalam/media/media_files/89iqq1OJyjdnjMekciK6.jpg)
ഒരു പൂജ ചടങ്ങിനിടെ പകർത്തിയതാണ് പുതിയ ചിത്രങ്ങൾ. റെഡ് സാരിയും ബ്ലാക്ക് സ്ലീവ് ലെസ്സ് ബ്ലൗസുമാണ് നയൻതാരയുടെ വേഷം. മഞ്ഞ കുർത്തയാണ് വിഘ്നേഷ് അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/UCS4dvrFcoPdI1K2LPD7.jpg)
"സ്നേഹത്തിന്റെയും ദൈവത്തിന്റെയും നന്മയുടെയും ശക്തിയിൽ വിശ്വസിക്കൂ," എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നയൻതാര കുറിച്ചത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.