/indian-express-malayalam/media/media_files/j5AkoUa1aTYqsn7RJQQB.jpeg)
അച്ഛൻ അജിത്തിന്റെ സ്പോർട്സ് പ്രിയം മകൻ ആദ്‌വിക്കിനും കിട്ടി എന്ന് വേണം കരുതാൻ. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബ്ബിലെ ജൂനിയർ ഫുട്ബാൾ ടീമിൽ അംഗമായ ആദ്‌വിക്, ഒരു ടൂർണമെന്റിൽ സ്വർണം നേടുന്നതിന്റെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വൈറൽ ആയിരുന്നു. സ്പോർട്സ് കമ്പമുണ്ടെങ്കിലും അച്ഛൻ അജിത്തിന് പലപ്പോഴും ആദ്‌വിക്കിന്റെ സ്പോർട്സ് പരിപാടികളിൽ പങ്കെടുക്കാൻ കഴിയാറില്ല, തിരക്കുകൾ കാരണം. അമ്മ ശാലിനിയാണ് ആദ്‌വിക്കിനു കൂട്ടായും പ്രോത്സാഹനമാണ് ഇപ്പോഴും കൂടെ ഉണ്ടാവുന്നത്.
ഏറ്റവും അടുത്തായി നടന്ന ഒരു സ്പോർട്സ് ഇവന്റിൽ ആദ്‌വിക് പങ്കെടുത്തപ്പോൾ, അവിടെയെത്തിയ ശാലിനി ആദ്‌വിക്കിന്റെയും കൂട്ടുകാരുടെയും ചിത്രങ്ങൾ ഫോണിൽ പകർത്തി. ഇവന്റിന് ശേഷം മകനോടും കൂട്ടുകാരോടും ശാലിനി സംസാരിക്കുന്നതും വിഡിയോയിൽ കാണാം.
വലിയ മോട്ടോർ സ്‌പോർട് പ്രേമി അജിത്
തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാർ ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. ബൈക്കിൽ ലോകം ചുറ്റൽ, കാർ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അജിത്- ശാലിനി ദമ്പതികളുടെ മകൻ ആദ്വിക്ക് ആവട്ടെ കടുത്ത സ്പോർട്സ് പ്രേമിയും. ഫുട്ബോളിനോടാണ് ആദ്വിക്കിന് പ്രണയം. മുൻപ് ശാലിനിയ്ക്ക് ഒപ്പം ചെന്നൈ എഫ്സിയുടെ ഫുട്ബോൾ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
തമിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുടുംബചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എന്നും ആവേശമാണ്.
- അജിത്തിന്റെയും ശാലിനിയുടെയും മാമാട്ടിക്കുട്ടി ഇത്രയും വലുതായോ!; വൈറലായി അനൗഷ്കയുടെ ചിത്രങ്ങൾ
- ഒരിക്കൽ മാത്രമേ മമ്മൂട്ടി എന്ന് പേര് പറഞ്ഞു വിളിച്ചിട്ടുള്ളൂ; ദുൽഖർ സൽമാൻ പറയുന്നു
- 16 വർഷമായുള്ള കാഴ്ചക്കുറവിനു വിട; ലേസർ സർജറി വിജയകരമായ സന്തോഷം പങ്കിട്ട് അഹാന
- പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്: നയൻസിനോട് വിക്കി
- ആദിക്- ഐശ്വര്യ വിവാഹം: അജിത്തിന് എത്താൻ പറ്റിയില്ല, പകരം മകളെയും കൂട്ടി ശാലിനിയെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.