/indian-express-malayalam/media/media_files/iAEviQykrW7RO6fmEt7S.jpg)
അഹാന കൃഷ്ണ
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയാണ് അഹാന കൃഷ്ണ. കുട്ടിക്കാലം മുതൽ തന്നെ അലട്ടുന്നൊരു പ്രശ്നത്തിൽ നിന്നും മുക്തി നേടിയ സന്തോഷത്തിലാണ് അഹാന ഇപ്പോൾ. ലേസർ വിഷൻ കറക്ഷൻ ശസ്ത്രക്രിയയിലൂടെ കാഴ്ചക്കുറവ് എന്ന പ്രശ്നം പരിഹരിച്ചിരിക്കുകയാണ് അഹാന.
"ഏഴാം ക്ലാസ്സു മുതൽ ആണ് എനിക്ക് കാഴ്ച പ്രശ്നം തുടങ്ങിയത്. 2007 മുതൽ ഞാൻ കണ്ണട വയ്ക്കുന്നുണ്ട്. പിന്നീട് ഇതുവരെ ഞാൻ ഒരു സ്പെക്സ് ഗേളായിട്ടാണ് ജീവിച്ചത്. 2013ൽ ഇടയ്ക്ക് ഞാൻ കോൺടാക്റ്റ് ലെൻസിലേക്ക് ചേക്കേറി," അഹാന പറയുന്നു.
"സ്മൈൽ എന്ന ലേസർ സർജറിയാണ് ഞാൻ ചെയ്തത്. അതുവരെ, ലാസിക് എന്ന സർജറിയെ കുറിച്ചു മാത്രമേ എനിക്ക് അറിയാമായിരുന്നൂള്ളൂ. എന്നാൽ അതല്ല ലാസിക്, ട്രാൻസ് പിആർകെ, സ്മൈൽ എന്നിവയാണ് നിലവിൽ ലഭ്യമായ ലേസർ സർജറികൾ എന്നു ഡോക്ടർമാരാണ് പറഞ്ഞുതന്നത്," അഹാന കൂട്ടിച്ചേർത്തു.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മീ, മൈസെല്‍ഫ് ആന്‍ഡ് ഐ' എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.