/indian-express-malayalam/media/media_files/wmU7A0nZvy0icswTWdHg.jpg)
മെഴുകു പ്രതിമകൾക്കൊപ്പം രൺവീർ
ലണ്ടനിലെ മാഡം തുസാഡ്സിൽ നടനും ജീവിത പങ്കാളിയുമായ രൺവീർ സിങ്ങിന്റെ മെഴുക് പ്രതിമ അനാച്ഛാദന ചടങ്ങിനു സാക്ഷിയാവാൻ ദീപിക പദുക്കോൺ എത്തിയിരുന്നില്ല. എന്നാൽ മെഴുകുപ്രതിമകൾക്കു ഒപ്പമുള്ള രൺവീറിന്റെ ചിത്രത്തിനു ദീപിക നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഇപ്പോൾ എനിക്ക് നിങ്ങളെ പോലെ മൂന്നുപേരെ ലഭിച്ചു," എന്നാണ് ദീപിക കുറിച്ചത്.
കഴിഞ്ഞ ദിവസം മാഡം തുസാഡ്സിൽ തന്റെ മെഴുകുപ്രതിമ ഉയർന്നതിൽ സന്തോഷം പങ്കിട്ട് രൺവീറും ഒരു കുറിപ്പു പങ്കിട്ടിപുന്നു. “വളർന്നപ്പോൾ, എന്റെ മാതാപിതാക്കളുടെ പഴയ ഫോട്ടോകൾക്കൊപ്പം എന്നെ ആകർഷിച്ചത് ലോകത്തിലെ ഏറ്റവും പ്രശസ്തരും പ്രമുഖരുമായ ചില വ്യക്തികളുമാണ്, അവ ലണ്ടനിലെ പ്രശസ്തമായ മെഴുക് രൂപങ്ങളാണെന്ന് തിരിച്ചറിഞ്ഞു. മാഡം തുസാഡ്സ്, ആ പുരാണ മ്യൂസിയത്തിന്റെ ആകർഷണം എന്നുമെന്നിൽ തങ്ങിനിന്നു, ഇപ്പോൾ അവിടെ എന്റെ സ്വന്തം മെഴുക് രൂപവുമുണ്ട്. ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളുടെ കൂട്ടത്തിൽ എനിക്കും ഇടം നൽകിയതിനു നന്ദി. അവിസ്മരണീയമായ ഒരു നിമിഷം, എന്നെ ഈ നിമിഷത്തിലേക്ക് നയിച്ച സിനിമാറ്റിക് മാജിക് യാത്രയെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു."
റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് ഒടുവിൽ റിലീസിനെത്തിയ രൺവീർ ചിത്രം. 2019-ലെ ഗല്ലി ബോയ്‌ക്ക് ശേഷമുള്ള രൺവീറിന്റെ ആദ്യ ഹിറ്റായിരുന്നു ഇത്. രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌ൻ ആണ് അടുത്ത ചിത്രം.
Read More Entertainmet Stories Here
- ജൂനിയർ അജിത്തിനിഷ്ടം ഫുട്ബോൾ: ടൂർണമെന്റിൽ സ്വർണ മെഡൽ നേടി ആദ്വിക്ക്
- New OTT Release: ഡിസംബറിൽ ഒടിടിയിലെത്തിയ പുതിയ ചിത്രങ്ങൾ
- പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്: നയൻസിനോട് വിക്കി
- ആദ്വിക്കിന്റെ സ്പോർട്സ് ഇവന്റ് ക്യാമറയിൽ പകർത്തി ശാലിനി, വീഡിയോ
- ഞങ്ങൾക്കായി ഷാരൂഖ് ബോഡി ഗാർഡിനെ ഏർപ്പാടാക്കി: പ്രിയാമണി പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.