scorecardresearch

ആനയുടെ തലവട്ടം കണ്ടാൽ ജയറാമിനറിയാം ആരാണ് ആ കേമനെന്ന്: വീഡിയോ

ജയറാമിന്റെ ആനപ്രേമത്തെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും, എന്നാൽ കേട്ടതൊന്നുമല്ല അതുക്കും മേലെയാണ് ആ ആനകമ്പമെന്നു ഈ വീഡിയോ ബോധ്യപ്പെടുത്തും

ജയറാമിന്റെ ആനപ്രേമത്തെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും, എന്നാൽ കേട്ടതൊന്നുമല്ല അതുക്കും മേലെയാണ് ആ ആനകമ്പമെന്നു ഈ വീഡിയോ ബോധ്യപ്പെടുത്തും

author-image
Entertainment Desk
New Update
Jayaram

ആനകളോടും ചെണ്ടയോടുമെല്ലാമുള്ള ജയറാമിന്റെ ഇഷ്ടം ഓരോ മലയാളിയ്ക്കും അറിയാവുന്നതാണ്. അത്രമേറെ പ്രശസ്തമാണ് ജയറാമിന്റെ ആനപ്രേമം. സ്വന്തമായി ആനയെ വളർത്തുന്നതിൽ വരെ ആ ആനപ്രേമം എത്തിയിരുന്നു.  ആദ്യമായി സ്വന്തമാക്കിയ ആനയ്ക്ക് മകന്റെ തന്നെ വിളിപ്പേരായ കണ്ണന്‍ എന്നാണ് ജയറാം നൽകിയത്. മനസിനക്കരെ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച കണ്ണന്‍ ജയറാം ഏതാനും വർഷങ്ങൾക്കു മുൻപാണ് ചരിഞ്ഞത്. 

Advertisment

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ ആനകളെ കുറിച്ചുള്ള തന്റെ അറിവുപകർന്ന് സദസ്സിനെ ഞെട്ടിക്കുന്ന ജയറാമിന്റെ വീഡിയോയും ശ്രദ്ധ നേടുകയാണ്. സ്ക്രീനിൽ കാണിക്കുന്ന ആനകളെ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാമോ? എന്നായിരുന്നു അവതാരക നൽകിയ ടാസ്ക്.

ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സ്ക്രീനിൽ കാണിച്ച ഓരോ ആനകളുടെ പേരും അവയുടെ പ്രത്യേകതയുമെല്ലാം ജയറാം എണ്ണിയെണ്ണി പറയുകയായിരുന്നു. ഒറ്റനോട്ടത്തിൽ ആനകളെയെല്ലാം തിരിച്ചറിഞ്ഞ ജയറാമിനെ അഭിനന്ദിക്കുകയാണ് ആരാധകരും. ആനക്കാര്യത്തിൽ ഞങ്ങളുടെ ജയറാമേട്ടൻ 100 ശതമാനം പ്രൊഫഷണലാണ് എന്നാണ് ആരാധകരുടെ കമന്റ്.

അതേസമയം, തന്റെ പുതിയ ചിത്രം എബ്രഹാം ഓസ്ലർ തിയേറ്ററുകളിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ ഒരു നിർണായക വേഷത്തിലെത്തി മമ്മൂട്ടിയും ഞെട്ടിക്കുകയാണ്.

Advertisment

Read More Entertainment Stories Here

Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: