/indian-express-malayalam/media/media_files/Huzb9yAFsC7se63McdNX.jpg)
മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് നയൻതാര അഭിനയിച്ച 'അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്' നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്. ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരികയായിരുന്നു. എന്നാൽ ചിത്രം "ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു" എന്നാരോപിച്ച് നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വരുന്ന അന്നപൂർണിയെന്ന പെൺകുട്ടി (നയൻതാര) ഇന്ത്യയുടെ മികച്ച പാചകക്കാരിയായി മാറാൻ ആഗ്രഹിക്കുന്നതാണ് സിനിമ. സഹപാഠിയായ ഫർഹാൻ (ജയ്) മാംസം പാചകം ചെയ്യുന്നതും കഴിക്കുന്നതും ഉൾപ്പെടെ അന്നപൂർണി നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്നു. അന്നപൂർണി മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗവും ചിത്രത്തിലുണ്ട്. ഇതാണ് ഒരുവിഭാഗം ആളുകൾ ചിത്രത്തിനെതിരെ രംഗത്തെത്താൻ കാരണമായത്.
ചിത്രത്തിന്റെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോ ക്ഷമാപണ കത്ത് പുറപ്പെടുവിക്കുകയും ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും എഡിറ്റ് ചെയ്ത പതിപ്പ് ഉടനെ പുറത്തിറക്കുമെന്നും ഉറപ്പ് നൽകിയിരിക്കുകയാണ്. സിനിമയുടെ സഹ നിർമ്മാതാക്കൾ എന്ന നിലയിൽ ഹിന്ദുക്കളുടെയും ബ്രാഹ്മണരുടെയും മതവികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ആരുടെയെങ്കിലും വികാരങ്ങളെ അറിയാതെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഔദ്യോഗിക കത്തിൽ നിർമാതാക്കൾ പറയുന്നു.
ജനുവരി എട്ടിന്, അഭിനേതാക്കളായ നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ ഹിന്ദു ഐടി സെൽ സ്ഥാപകൻ രാകേഷ് സോളങ്കി എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.
“ലോകം മുഴുവൻ ഭഗവാൻ ശ്രീരാമ മന്ദിറിന്റെ പ്രാൺ പ്രതിഷ്ഠയ്ക്കായി കാത്തിരിക്കുമ്പോൾ, സീ സ്റ്റുഡിയോസും നാദ് സ്റ്റുഡിയോയും ട്രൈഡന്റും ചേർന്ന് നിർമ്മിച്ച ഈ ഹിന്ദു വിരുദ്ധ ചിത്രം അന്നപൂരണി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.
1. ഹിന്ദു പൂജാരിയുടെ മകൾ ബിരിയാണി പാചകം ചെയ്യാൻ നമസ്‌കരിക്കുന്നു.
2. ലൗ ജിഹാദിനെ ഈ സിനിമ പ്രോത്സാഹിപ്പിക്കുന്നു.
3. ഭഗവാൻ ശ്രീറാമും മാംസാഹാരം കഴിക്കുന്ന ആളായിരുന്നു എന്ന് പറഞ്ഞ് ഫർഹാൻ നടിയെ മാംസം കഴിക്കാൻ പ്രേരിപ്പിക്കുന്നു," രാകേഷ് സോളങ്കി കുറിച്ചു.
I have filed complain against #AntiHinduZee and #AntiHinduNetflix
— Ramesh Solanki🇮🇳 (@Rajput_Ramesh) January 6, 2024
At a time when the whole world is rejoicing in anticipation of the Pran Pratishtha of Bhagwan Shri Ram Mandir, this anti-Hindu film Annapoorani has been released on Netflix, produced by Zee Studios, Naad Sstudios… pic.twitter.com/zM0drX4LMR
മുൻപ്, ആമസോൺ പ്രൈം വീഡിയോയുടെ താണ്ഡവിനെതിരെയും സമാനമായ രീതിയിൽ ഒന്നിലധികം എഫ്‌ഐആറുകൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സെയ്ഫ് അലി ഖാൻ അഭിനയിച്ച ഈ ചിത്രത്തിലെ പല രംഗങ്ങളും നീക്കം ചെയ്തിരുന്നു.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.