/indian-express-malayalam/media/media_files/euo1WEBX4mH4HYelZEaJ.jpg)
കാതൽ ഒടിടി റിലീസിനു ശേഷം സോഷ്യൽ മീഡിയയിൽ എവിടെയും 'കാതൽ' മയമാണ്. തിയേറ്ററിൽ ചിത്രം കാണാനാവാതെ പോയ പ്രേക്ഷകരിലേക്ക് കൂടി ഒടിടിയിലൂടെ ചിത്രം എത്തിയതിനു പിന്നാലെ കാതലിന്റെ അണിയറപ്രവർത്തകരെയും മമ്മൂട്ടിയേയും ജ്യോതികയേയുമെല്ലാം തേടി അഭിനന്ദനപ്രവാഹം എത്തുകയാണ്.
ഒപ്പം ചിത്രവുമായി ബന്ധപ്പെട്ട കൗതുകങ്ങൾക്കു പിന്നിലെ രഹസ്യങ്ങൾ കണ്ടെത്തുന്ന സിനിമാപ്രേമികളും ഏറെയാണ്. അത്തരത്തിൽ ചിത്രത്തെ സംബന്ധിച്ച രസകരമായൊരു വസ്തുത കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി എത്തുന്നതും ജ്യോതികയുടെ അമ്മയായി എത്തുന്നതും ഒരാളാണ്.
കൈകുഞ്ഞിനെ കയ്യിലേന്തിയ ഒരു അമ്മയുടെ ചിത്രം ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് കാതലിൽ കാണാം. മമ്മൂട്ടിയുടെ കുട്ടിക്കാലം കാണിക്കുന്നത് ഇങ്ങനെയാണ്. സിനിമയുടെ അവസാനഭാഗത്ത് അമ്മയോട് ചേർന്നിരിക്കുന്ന ജ്യോതികയേയും കാണാം. ആ പഴയ ഫോട്ടോഗ്രാഫിലെ അമ്മയും സ്ക്രീനിൽ ജ്യോതികയുടെ അമ്മയായി എത്തുന്നതും ഒരാളാണ്. സംവിധായകൻ ജിയോ ബേബിയുടെ അമ്മയും സ്കൂൾ ടീച്ചറുമായ ഏലിക്കുട്ടിയാണ് ഇത്.
ഇതുമായി ബന്ധപ്പെട്ട് സിനിമാസ്വാദകരുടെ കൂട്ടായ്മയായ മലയാളം മൂവി മ്യൂസിക് ഡാറ്റ ബേസിൽ (m3db) പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"ഇളകിമറിഞ്ഞ മനസുമായി ഒടുവിൽ ആശ്രയത്തോടെ മമ്മൂട്ടിയുടെ മാത്യു നോക്കുന്ന ചിത്രം. അമ്മയുടെ ചിത്രം - കാതലിൽ നിന്നുള്ള രംഗം. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അമ്മയും സ്ക്രീനിൽ ജ്യോതികയുടെ അമ്മയും ഒക്കെ ഒരാളാണ്. ഡബിളാ..ഡബിള്. ഈ രണ്ട് റോളിൽ കുമ്പിടിയടിച്ചഭിനയിച്ചത് സംവിധായകൻ ജിയോ ബേബിയുടെ അമ്മയാണ്. ശ്രീമതി ഏലിക്കുട്ടി. സ്കൂൾ ടീച്ചറായിരുന്നു. അമ്മയുടെ ഒക്കത്തും പക്കത്തുമായി സംവിധായകനെയും ചിത്രങ്ങളിൽ കാണാം," സിനിമാസ്വാദകനായ കിരൺ കുറിക്കുന്നു.
Read More on Mammootty Jeo Baby Film Kaathal-The Core
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.