scorecardresearch

ബോൾഡാണ് 'കാതൽ', റിവ്യൂ: Kaathal The Core Movie Review

Kaathal The Core Movie Review: മനുഷ്യജീവിതത്തിലെ സങ്കീർണ്ണതകളെ കുറിച്ചു സംസാരിക്കുന്ന ചിത്രം ബോൾഡായൊരു ശ്രമമാണെന്നാണ് പുറത്തുവരുന്ന ആദ്യഘട്ട പ്രതികരണങ്ങൾ

Kaathal The Core Movie Review: മനുഷ്യജീവിതത്തിലെ സങ്കീർണ്ണതകളെ കുറിച്ചു സംസാരിക്കുന്ന ചിത്രം ബോൾഡായൊരു ശ്രമമാണെന്നാണ് പുറത്തുവരുന്ന ആദ്യഘട്ട പ്രതികരണങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kaathal The Core | Mammootty |Jyotika

Kaathal The Core Movie Review

Kaathal The Core Movie Review & Rating: മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദി കോർ'  തിയേറ്ററുകളിലെത്തി. മനുഷ്യജീവിതത്തിലെ സങ്കീർണ്ണതകൾ, ബന്ധങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ച് സംസാരിക്കുന്ന ചിത്രം ധീരമായൊരു  ശ്രമമാണെന്നാണ് പുറത്തുവരുന്ന ആദ്യഘട്ട പ്രതികരണങ്ങൾ. 

Advertisment

റിട്ടയേർഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായ ജോർജ്ജ് ദേവസ്സിയുടെയും ഭാര്യ ഓമനയുടെയും ജീവിതമാണ് കാതൽ പറയുന്നത്.  ജോർജ് ദേവസ്സി ഭാര്യ ഓമന (ജ്യോതിക), മകൾ ഫെമി, പിതാവ് എന്നിവർക്കൊപ്പമാണ് താമസം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ജോർജ്. എന്നാൽ അതേസമയം ഭാര്യ ഓമന വിവാഹമോചനത്തിന് കോടതിയെ സമീപിക്കുന്നു. ജോർജിന്റെ ജീവിതത്തിൽ ഒരു ഇരുണ്ട ഭൂതകാലമുണ്ടോ? 

"പുരോഗമനാത്മകതയാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ, ഒരു സിനിമയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച പ്രസ്താവന ഇതാണ്. രചയിതാക്കളും സംവിധായകനും പ്രധാന അഭിനേതാക്കളും ചേർന്ന് എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് അവസാന ഘട്ടത്തിലേക്ക് ഉയരുന്ന ഒരു മികച്ച ബിൽഡ് ഡ്രാമ. ഗംഭീരം," ട്വിറ്ററിലെ ഒരു പ്രതികരണമിങ്ങനെ.

Advertisment

 "നിലവിലെ എല്ലാ സമവാക്യങ്ങളും തകർത്തിരിക്കുകയാണ് മമ്മൂക്ക.  ഇതുപോലൊരു കഥാപാത്രം തിരഞ്ഞെടുക്കുന്നത് തന്നെ ഒരു ബെഞ്ച് മാർക്കാണ്, ഇത്തരമൊരു ചിത്രം നിർമ്മിച്ചു എന്നത് മറ്റൊന്നും. കയ്യടി അർഹിക്കുന്ന പ്രകടനം. മമ്മൂട്ടിയും അദ്ദേഹത്തിന്റെ മമ്മൂട്ടി കമ്പനിയും തീർച്ചയായും ചില വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജ്യോതികയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വേഷം, ഇതുപോലെ സോളിഡായൊരു കഥാപാത്രം ലഭിക്കുക എന്നത് ഏതൊരു നടിയുടെയും സ്വപ്നമാണ്. ഓമന അവിസ്മരണീയമായി മാറും. അനഘ രവിയും അച്ഛൻ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്." 

 "സോഷ്യൽ മെസേജുള്ള ഒരു തിരക്കഥ ആർക്കും എഴുതാം, പക്ഷേ അത് പ്രസംഗമാവാത്ത രീതിയിൽ എഴുതാനും മെലോഡ്രാമയില്ലാതെ അത് അവതരിപ്പിക്കാനും എളുപ്പമല്ല. അവിടെയാണ് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ജിയോ ബേബിയും വിവേകവും മിടുക്കുമുള്ള ഫിലിം മേക്കേഴ്സായി മാറുന്നത്," എന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് ചിത്രത്തെ വിലയിരുത്തുന്നത്.


 മമ്മൂട്ടി,  ജ്യോതിക, ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി, സുധി കോഴിക്കോട്, ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

മികച്ച പ്രകടനങ്ങളും, ആകർഷകമായ കഥപറച്ചിലും,  ബോൾഡായ സമീപനവും കൊണ്ട് ചിത്രം വേറിട്ടുനിൽക്കുന്നു എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ കുറിക്കുന്നത്. 

സാലു കെ തോമസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച ചിത്രങ്ങൾ തേടിയുള്ള മമ്മൂട്ടി കമ്പനിയുടെ യാത്രയിൽ മറ്റൊരു പൊൻതൂവലായി മാറുകയാണ് കാതൽ. 

Read More Entertainment News Here

Mammootty Jyothika Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: