/indian-express-malayalam/media/media_files/WyZ2gPXVt3sImowUPVvz.jpg)
ഷാരൂഖ് ഖാനും മണിരത്നവും 26 വർഷം മുൻപാണ് അവസാനമായി ഒരുമിച്ചത്
ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാനും അതുല്യ സംവിധായകൻ മണിരത്നവും ഒന്നിച്ചിട്ട് 26 വർഷം പിന്നിടുകയാണ്. ഷാരൂഖിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ദിൽ സേ ആണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ച അവസാന ചിത്രം. ഇന്ത്യൻ ചിലച്ചിത്ര മേഖലയിലെ അതികായൻമാരായ ഷാരൂഖും മണിരത്നവും വീണ്ടും ഒരുമിക്കണമെന്നുള്ള ആഗ്രഹം ചലച്ചിത്രപ്രവർത്തകരടക്കം നിരവധി സിനിമാ പ്രേമികൾ പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. അടുത്തിടെ, ഷാരൂഖിനെയും മണിരത്‌നത്തെയും ആദരിച്ച ഒരു ചടങ്ങിൽ, ഇരുവരും വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഷാരൂഖ് സംസാരിച്ചു. തന്നോടൊപ്പം ഒരു സിനിമ ചെയ്യാൻ മണിയോട് “യാചിക്കുക”യാണെന്ന ഷാരൂഖിന്റെ വാക്കുകൾ സദസിനെ ഒന്നാകെ ചിരിപ്പിച്ചു.
"മണി സാർ, ഇപ്പോൾ എന്ത് പറയുന്നു, എല്ലാം ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നു. ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്, യാജിക്കുകയാണ്. ഞാൻ നിങ്ങളോട് എപ്പോഴും പറയാറുണ്ട്, എന്നോടൊപ്പം ഒരു സിനിമ ചെയ്യൂ എന്ന്. ഞാൻ സത്യം ചെയ്യുന്നു, നിങ്ങൾ പറഞ്ഞാൽ ഞാൻ 'ഛയ്യ ഛയ്യ'ക്കായി വിമാനത്തിന് മുകളിൽ നൃത്തം ചെയ്യും," ഷാരൂഖിന്റെ ചോദ്യംകേട്ട കാണികൾ ഒന്നാകെ പൊട്ടിച്ചിരിച്ചു. എന്നാണ് ഇരുവരും ഒന്നിക്കുന്നതെന്ന് മണിരത്നത്തിനോട് ചോദിച്ചപ്പെൾ "ഞാൻ ഒരു വിമാനം മേടിക്കുമ്പോൾ" എന്നാണ് സംവിധായകൻ തമാശയായി മറുപടി പറഞ്ഞത്.
ഇതുകേട്ട ഷാരൂഖ് ഉടനെ, "ഞാൻ ഒരു വിമാനം മേടിച്ചാലോ" എന്ന് മണിരത്നത്തോട് തിരിച്ച് ചോദിക്കുകയും "ഞാൻ ചെയ്യാം" എന്ന് അദ്ദേഹം മറുപടി പറയുന്നുമുണ്ട്. "മണി, എന്റെ സിനിമകൾ ഇപ്പോൾ എങ്ങനെയാണ് പോകുന്നതെന്ന് അറിയാമല്ലോ? വിമാനം വിധൂരമല്ല, ഞാൻ വരുന്നു" ഷാരൂഖ് കൂട്ടിച്ചേർത്തു. “ഞാൻ ശരിയാക്കിത്തരാം, വിഷമിക്കേണ്ട” എന്നു പറഞ്ഞാണ് മണിരത്നം സംഭാഷണം അവസാനിപ്പിച്ചത്.
പത്താൻ, ജവാൻ, ഡങ്കി എന്നീ മുന്ന് ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് കഴിഞ്ഞ വർഷം വമ്പൻ മടങ്ങിവരവ് നടത്തിയത്. ഷാരൂഖിന്റെ ഈ മൂന്ന് ചിത്രങ്ങളും ആഗോള ബോക്‌സ് ഓഫീസിൽ 2500 കോടിയിലധികം കളക്ഷൻ നേടയിരുന്നു. ഷാരൂഖ് പുതിയ ചിത്രങ്ങളൊന്നും നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. മകൾ സുഹാന ഖാന്റെ പുതിയ ചിത്രത്തിൽ ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കൂടാതെ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് നായകനാകുമെന്ന റിപ്പോർട്ടുകളും പറത്തുവരുന്നുണ്ട്.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.