/indian-express-malayalam/media/media_files/eCsMUUIcIhBeBKU9kEvU.jpg)
സെയ്ഫും അമൃതയും വിവാഹനാളിൽ
നടി അമൃത സിംഗിനെ വിവാഹം കഴിക്കുമ്പോൾ സെയ്ഫ് അലി ഖാന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, വിവാഹിതയായതിനു ശേഷമാണ് സെയ്ഫ് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞത്. സെയ്ഫ്- അമൃത സിംഗ് വിവാഹം തനിക്കെത്രമാത്രം വേദനയുണ്ടാക്കിയെന്ന് തുറന്നു പറയുകയാണ് സെയ്ഫിനറെ അമ്മയു മുതിർന്ന അഭിനേത്രിയുമായ ഷർമിള ടാഗോർ. കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ സെയ്ഫിനൊപ്പം അതിഥിയായി എത്തിയതായിരുന്നു ഷർമിള ടാഗോർ. താൻ ഈ കാര്യം അമ്മയോട് സംസാരിച്ചപ്പോൾ അമ്മ കരയാൻ തുടങ്ങിയെന്നും ഓർമകൾ പങ്കിട്ട് സെയ്ഫ് കൂട്ടിച്ചേർത്തു.
സെയ്ഫ് തന്നെ കാണാൻ വന്ന ആ ദിവസത്തെ കുറിച്ചും ഷർമിള സംസാരിച്ചു. താൻ മുംബൈയിൽ ആയിരുന്നപ്പോഴാണ് സെയ്ഫ് വന്ന് ഞെട്ടിച്ചുകൊണ്ട് ഈ വാർത്ത പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. "എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് അവനെന്നോട് കാര്യം പറഞ്ഞു. ഞാൻ എന്താണ് ചെയ്തതെന്ന്എനിക്കറിയില്ല, പക്ഷേ ഞാൻ നിശബ്ദയായിരുന്നു. 'അമ്മേ, നിങ്ങളുടെ നിറം മാറുന്നു, നിങ്ങൾക്കെന്തോ വ്യത്യാസം തോന്നുന്നു' എന്നവനെന്നോടു പറഞ്ഞു. 'ശരി, നമുക്ക് പിന്നീട് സംസാരിക്കാം, ഇപ്പോഴല്ല' എന്നു ഞാൻ പറഞ്ഞു. അവൻ പോയതിനു ശേഷം ഞാൻ ടൈഗറിനെ വിളിച്ചു പറഞ്ഞു. അവിടെയും നീണ്ട നിശബ്ദത തളം കെട്ടി നിന്നു. ഞങ്ങൾ അത് ഉപേക്ഷിച്ചു, എന്നിട്ട് ഞാനവനോടു പറഞ്ഞു, 'എനിക്ക് അവളെ കാണാൻ ആഗ്രഹമുണ്ട്'," ഷർമിളയുടെ വാക്കുകൾ ഇങ്ങനെ.
താൻ അത് ചെയ്തപ്പോൾ ശർമിള പിന്തുണച്ചിരുന്നുവെന്നും എന്നാൽ തന്റെ വിവാഹത്തെക്കുറിച്ച് പറയുമ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീണതായും സെയ്ഫ് ഓർത്തു. "അമ്മ എന്നോട് ചോദിച്ചു, ‘നീ ആരുടെ കൂടെയോ ജീവിക്കുകയാണെന്നും ചില കാര്യങ്ങൾ ചെയ്യുകയാണെന്നും ഞാൻ വിശ്വസിക്കുന്നു. ഞാൻ അതെ എന്ന് പറഞ്ഞു. 'വെറുതെ കല്യാണം കഴിക്കരുത്' എന്നായിരുന്നു അമ്മ പറഞ്ഞത്. 'ഞാൻ ഇന്നലെ കല്യാണം കഴിച്ചു' എന്നു മറുപടി നൽകിയപ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് ഒരു വലിയ കണ്ണുനീർതുള്ളി അടർന്നു വീണു, അമ്മ കരയാൻ തുടങ്ങി, ഞാൻ അവരെ ശരിക്കും വേദനിപ്പിച്ചു. ‘നീ എന്നെ ശരിക്കും വേദനിപ്പിച്ചു, എന്തുകൊണ്ടാണ് നീ എന്നോട് പറയാതിരുന്നത്?’ അതാണ് അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്."
സെയ്ഫും അമൃതയും വിവാഹിതരായതിന്റെ പിറ്റേന്ന് താൻ അമൃതയെ കണ്ടുവെന്നും സംസാരിച്ചുവെന്നും ശർമിള പറയുന്നു. “ഞങ്ങൾ ചായയോ മറ്റോ കഴിച്ചു, ഞങ്ങൾ സംസാരിച്ചു, എനിക്ക് അവളെ ഇഷ്ടപ്പെട്ട എന്നിട്ടും എനിക്കൊരു ഷോക്കായിരുന്നു അത്.”
ഇത്ര ചെറുപ്പത്തിൽ സെയ്ഫ് വിവാഹം കഴിക്കാൻ കാരണമെന്തായിരുന്നുവെന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് "ഒരർത്ഥത്തിൽ വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് പോലെയായിരുന്നു അതെന്നാണ്" സെയ്ഫ് വിശേഷിപ്പിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം, അത് “ഒരുതരം സുരക്ഷിതവും മികച്ചതുമായ ആശയമായിരുന്നു. അതിൽ നിന്ന് ഒരു വീട് ഉണ്ടാക്കാമെന്ന് ഞാൻ കരുതി."
സെയ്ഫിന്റെയും അമൃതയുടെയും ദാമ്പത്യജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയ ഷർമിള അവരെ "സമാനരായ ആളുകൾ" എന്നാണ് വിശേഷിപ്പിച്ചത്. അവർ ഒരുമിച്ച് വളരെ സന്തോഷത്തോടെ കാണപ്പെട്ടിരുന്നുവെന്നും ഷർമിള ഓർത്തെടുത്തു. എന്നിരുന്നാലും, 13 വർഷത്തിന് ശേഷം ആ ദാമ്പത്യം വേർപിരിഞ്ഞു, ഇപ്പോൾ തങ്ങൾ മാന്യമായ ബന്ധമാണ് പങ്കിടുന്നതെന്ന് സെയ്ഫ് പറഞ്ഞു. “നിർഭാഗ്യവശാൽ, 20 വയസ്സിൽ അത് ചെയ്യുമ്പോൾ വളരെ ചെറുപ്പമായിരുന്നു ഞാൻ. പിന്നീട് കാര്യങ്ങൾ മാറി, പക്ഷേ അത് വലിയ പിന്തുണയായിരുന്നു, അമൃത എനിക്കൊരു അത്ഭുതമായിരുന്നു. അവരെന്റെ രണ്ട് കുട്ടികളുടെ അമ്മയാണ്. എനിക്ക് അവരുമായി നല്ല ബന്ധമുണ്ട്, ഞങ്ങൾക്ക് പരസ്പരം ബഹുമാനമുണ്ട്. ”
സെയ്ഫ്- അമൃത ദമ്പതികളുടെ മക്കളാണ് സാറാ അലി ഖാനും ഇബ്രാഹിം അലി ഖാനും. അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷം സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചു. തൈമൂർ, ജെ എന്നിങ്ങനെ രണ്ടുമക്കളാണ് സെയ്ഫിനും കരീനയ്ക്കുമുള്ളത്. അമൃത പിന്നീട് വിവാഹം കഴിച്ചിട്ടില്ല. കരീനയും മക്കളുമായി നല്ല ബന്ധമാണ് സാറയും ഇബ്രാഹിമുമൊക്കെ കാത്തുസൂക്ഷിക്കുന്നത്. സെയ്ഫിന്റെ വീട്ടിലെ ആഘോഷപരിപാടികളിലെല്ലാം സാറയും ഇബ്രാഹിമും പങ്കെടുക്കാറുണ്ട്.
Read More Entertainment Stories Here
- അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി വിട്ടത് അമ്മയെന്ന് സാറാ അലി ഖാൻ
- സെയ്ഫിന്റെ വിവാഹ അഭ്യർഥന രണ്ടു തവണ നിരസിച്ചു, കരീന കപൂറിന്റെ വെളിപ്പെടുത്തൽ
- ജനസംഖ്യയിലേക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട് എന്റെ ഭര്‍ത്താവ്; ഗർഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് കരീന
- കുഞ്ഞനിയനെ നെഞ്ചോട് ചേർത്ത് സാറ; മക്കൾക്കൊപ്പം സെയ്ഫിന്റെ പെരുന്നാൾ ആഘോഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us