സെയ്ഫ് അലി ഖാൻ ആദ്യമായി തന്നോട് വിവാഹ അഭ്യർഥന നടത്തിയപ്പോൾ ‘നോ’ എന്നായിരുന്നു മറുപടിയെന്ന് കരീന കപൂർ. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം വെളിപ്പെടുത്തിയത്. സെയ്ഫ് രണ്ടു തവണ വിവാഹ അഭ്യർഥന നടത്തിയതായും കരീന അഭിമുഖത്തിൽ പറഞ്ഞു.

സെയ്ഫ് അലി ഖാൻ രണ്ടു തവണ കരീനയോട് വിവാഹ അഭ്യർഥന നടത്തിയതായുളള അഭ്യൂഹങ്ങൾ ശരിയാണോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു കരീനയുടെ വെളിപ്പെടുത്തൽ. ”ഗ്രീസിൽ ടാഷൻ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സെയ്ഫ് ആദ്യമായി ഞാനുമായുളള വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. നമുക്ക് തമ്മിൽ വിവാഹം കഴിക്കാമെന്ന് സെയ്ഫ് പറഞ്ഞു. അതിനുശേഷം ലഡാക്കിൽ ഷൂട്ടിങ് നടക്കുമ്പോഴും ഇതേ കാര്യം ആവർത്തിച്ചു. നമുക്ക് നല്ല ദമ്പതികളാകാൻ കഴിയുമെന്ന് സെയ്ഫ് പറഞ്ഞു. എനിക്ക് ആ സമയത്ത് സെയ്ഫിനെ അറിയില്ലായിരുന്നു, അതിനാൽ തന്നെ ‘നോ’ എന്നായിരുന്നു എന്റെ മറുപടി. എനിക്ക് സെയ്ഫിനെ കൂടുതൽ അറിയണമായിരുന്നു” കരീന പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ് ഞാൻ എടുത്തതെന്ന് കരുതുന്നതായി സെയ്ഫുമായുളള വിവാഹത്തെക്കുറിച്ച് കരീന പറഞ്ഞു.

‘ടാഷൻ’, ‘കുർബാൻ’, ‘ഏജന്റ് വിനോദ്’ എന്നീ സിനിമകളിൽ സെയ്ഫും കരീനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഏജന്റ് വിനോദി’ലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 2012 ലാണ് സെയ്ഫും കരീനയും വിവാഹിതരാവുന്നത്. സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു. നടി അമൃത സിങ്ങായിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സെയ്ഫിന് സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ടു മക്കളുണ്ട്.

Read Also: ഇത് വെറുമൊരു കൊട്ടാരമല്ല, ബോളിവുഡ് താരത്തിന്റെ വീട്

2016 ഡിസംബർ 20 നാണ് സെയ്ഫ്-കരീന ദമ്പതികൾക്ക് കുഞ്ഞ് പിറക്കുന്നത്. ഇരുവരുടെയും മകനായ തൈമൂർ അലി ഖാന് ചെറുപ്രായത്തിൽ തന്നെ ആരാധകരുടെ വലിയൊരു കൂട്ടമുണ്ട്.

View this post on Instagram

A post shared by Kareena Kapoor Khan (@therealkareenakapoor) on

View this post on Instagram

#family #today #familytime

A post shared by Kareena Kapoor Khan (@therealkareenakapoor) on

കോമഡിക്ക് പ്രാധാന്യം നൽകിയ ഒരുക്കിയ ‘ഗുഡ് ന്യൂസ്’ സിനിമയാണ് കരീനയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. അക്ഷയ് കപൂർ, കിയാറ അദ്വാനി, ദിൽജിത് ദോസൻജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡിസംബർ 27 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതിനു പുറമേ ആമിർ ഖാൻ നായകനാവുന്ന ‘ലാൽ സിങ് ഛദ്ദ’ ചിത്രത്തിലും കരീനയാണ് നായിക. അടുത്ത വർഷം ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook