കുഞ്ഞനിയനെ നെഞ്ചോട് ചേർത്ത് സാറ; മക്കൾക്കൊപ്പം സെയ്ഫിന്റെ പെരുന്നാൾ ആഘോഷം

മക്കൾക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്

Saif Ali Khan, Sara Ali Khan, Ibrahim Ali Khan, Taimur Ali Khan, Jeh Ali Khan, sara Eid celebrations, kareena, saif kareena, saif kareena kids, Saif Ali Khan kids, Saif Ali Khan family

തൈമൂറിന് അനിയനായി പട്ടോഡി കുടുംബത്തിലേക്ക് ജെ കൂടിയെത്തിയ സന്തോഷത്തിലാണ് സെയ്ഫ് അലിഖാനും കരീന കപൂറും മറ്റ് കുടുംബാംഗങ്ങളും. ഇത്തവണത്തെ പെരുന്നാൾ സെയ്ഫിനെ സംബന്ധിച്ച് പ്രത്യേകതകളുള്ള ഒന്നായിരുന്നു. നാലു മക്കൾക്കുമൊപ്പമായിരുന്നു സെയ്ഫിന്റെ പെരുന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സെയ്ഫിനൊപ്പം സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിവരെയും ചിത്രത്തിൽ കാണാം. മക്കൾക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രം ഇതിനകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞനിയൻ ജെയെ മടിയിലെടുത്തിരിക്കുകയാണ് ചിത്രത്തിൽ സാറാ അലി ഖാൻ. സാറ തന്നെയാണ് ആരാധകർക്ക് ആശംസകൾ നേർന്നുകൊണ്ട് ഈ കുടുംബചിത്രം പങ്കുവച്ചത്.

Read more: അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി വിട്ടത് അമ്മയെന്ന് സാറാ അലി ഖാൻ

സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.

2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീന – സെയ്ഫ് ദമ്പതികൾക്ക് ജെ ജനിച്ചത്.

Read more: മകന്റെ ജനനശേഷം അമ്മായിയമ്മ നൽകിയ ഉപദേശത്തെക്കുറിച്ച് കരീന

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saif ali khan eid celebration with jeh taimur ibrahim sara ali khan

Next Story
പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അസാധു; അവകാശ വാദവുമായി മുൻഭാര്യ രംഗത്ത്Priyamani, Priyamani husband, Mustafa, Priyamani marriage, Priyamani wedding, Ayesha, Priyamani films, narappa, The Family Man,
The moderation of comments is automated and not cleared manually by malayalam.indianexpress.com