scorecardresearch

ഓസ്ലറിലെ ഒന്നൊന്നര എൻട്രി; തിയേറ്ററിനെ ഇളക്കി മറിച്ച് മമ്മൂട്ടി

'ഇന്തിയാവിൻ മാപെരും നടികർ' എന്നാണ് ഓസ്ലർ ടീം മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്

'ഇന്തിയാവിൻ മാപെരും നടികർ' എന്നാണ് ഓസ്ലർ ടീം മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്

author-image
Entertainment Desk
New Update
Mammootty

ഓസ്ലറിൽ മമ്മൂട്ടിയുണ്ടോ? എന്ന ചോദ്യമാണ് ഏറെ നാളുകളായി സോഷ്യൽ മീഡിയ ചോദിച്ചുകൊണ്ടിരിക്കുന്നത്. എബ്രഹാം ഓസ്ലർ തിയേറ്ററുകളിൽ എത്തിയതോടെ  ആ ചോദ്യത്തിന് ഉത്തരം കിട്ടിയ സന്തോഷത്തിലാണ് സിനിമാപ്രേക്ഷകരും. ഓസ്ലറിലെ മമ്മൂട്ടിയുടെ ഒന്നൊന്നര ഇൻട്രോ സീനും എൻട്രിയും ആഘോഷമാക്കുകയാണ് ആരാധകർ ഇപ്പോൾ. 'ഇന്തിയാവിൻ മാപെരും നടികർ' എന്നാണ് ഓസ്ലർ ടീം പുറത്തുവിട്ട പുതിയ പോസ്റ്ററിൽ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. 

Advertisment

മികച്ച പ്രതികരണങ്ങളാണ് ഓസ്ലറിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയറാമിനു ഏറെ നാളുകൾക്കു ശേഷം ഒരു ബ്രേക്ക് സമ്മാനിക്കുന്ന ചിത്രമാണ് ഓസ്ലർ എന്നാണ് ആദ്യഘട്ട പ്രതികരണങ്ങൾ. ജയറാമിനൊപ്പം ജഗദീഷിന്റെയും അനശ്വര രാജന്റെയും പ്രകടനങ്ങളും മികച്ചു നിൽക്കുന്നു എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

"രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നതോടു കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു. ശരിക്കും പടം എൻ​ഗേജിം​ഗ് ആവാൻ തുടങ്ങുന്നത് മമ്മൂക്ക വന്നതിന് ശേഷമാണ്. തിയേറ്റർ പൂരപ്പറമ്പായിരുന്നു ഇക്കയുടെ എൻട്രിയിൽ.  ജയറാമേട്ടൻ ഈസ് ബാക്ക്, നമ്മൾ അദ്ദേഹത്തെ കാണണമെന്ന് കരുതിയ വേഷം.  പടത്തിൻ്റെ ടീം പറഞ്ഞ പോലെ ഒരു ഇമോഷണൽ മെഡിക്കൽ ഡ്രാമ എന്ന രീതിയിൽ പോയി കാണുക...അഞ്ചാം പാതിരാ ഒന്നും പ്രതീക്ഷിക്കാതെ ഓസ്ലർ ആയി തന്നെ കണ്ടാൽ പടം നല്ല രീതിക്ക് കണക്ട് ആവും," എന്നാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രതികരണം. 

Advertisment

Intro 🔥🔥🔥🔥🔥🔥🔥 Megastar 🙏 No Words 🔥😍😍🔥 Goosebumps Unlimited 🙏🙏🔥🔥🔥 Screen Presence 🔥🔥🔥 #Mammootty #AbrahamOzler

Posted by Vishnu Sugathan on Wednesday, January 10, 2024

അഞ്ചാം പതിരയുടെ (2020) വിജയത്തിനു ശേഷം, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, മിഥുൻ സംവിധായകനാവുന്ന ചിത്രമാണിത്.  ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.

Mammootty Ozler

അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവർ പ്രധാന കഥാപാത്രങ്ങൾ. 

Read More Entertainment Stories Here

Jayaram Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: