scorecardresearch

രാജേഷ് മാധവൻ വിവാഹിതനാവുന്നു; ആശംസകളുമായി സുമലത ടീച്ചർ

നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനാവുന്നു.

നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനാവുന്നു.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajesh Madhavan | Deepthi karat

മലയാളസിനിമയിൽ നടനും കാസ്റ്റിംഗ് ഡയറക്ടറുമൊക്കെയായി തിളങ്ങുന്ന രാജേഷ് മാധവൻ വിവാഹിതനാവുന്നു. ദീപ്തി  കാരാട്ട് ആണ് വധു.  'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി. 

Advertisment

ദീപ്തിയ്ക്കും രാജേഷിനും ആശംസകൾ നേർന്ന് നിരവധി പേരാണ് ആശംസകൾ പങ്കുവച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ പെയർ സുമലത ടീച്ചറായി എത്തിയ ചിത്ര നായരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. 

rajesh Madhavan

തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളുടെയെല്ലാം കാസ്റ്റിംഗ് ഡയറക്ടറായിരുന്നു രാജേഷ് മാധവൻ. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ രാജേഷിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisment

 കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. അമൃതയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായും ഏഷ്യാനെറ്റ് ന്യൂസിൽ പ്രോഗ്രാം പ്രൊഡ്യൂസറായുമൊക്കെ ജോലി ചെയ്തിടുള്ള രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. സനൽ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തിൽ  പ്രൊഡക്ഷൻ കൺട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം. തിരക്കഥയെഴുത്തിൽ താൽപ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികിൽ കഥ പറയാൻ ചെന്നതാണ് വഴിത്തിരിവായത്. ദിലീഷ് മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം നൽകിയതോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.

Read More

Actor Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: