scorecardresearch

കാൽ നൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടി പത്മശ്രീയിൽ ഒതുങ്ങുന്നു; പത്മാ പുരസ്കാരങ്ങളിലെ 'തഴയൽ' ചൂണ്ടിക്കാട്ടി വി ഡി സതീശൻ

98 ലെ പത്മശ്രീ കിട്ടിയ അതേ നിലയിൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെന്നും കാൽ നൂറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന് മറ്റൊരു പത്മാ പുരസ്ക്കാരം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും വിമർശനം.

98 ലെ പത്മശ്രീ കിട്ടിയ അതേ നിലയിൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെന്നും കാൽ നൂറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന് മറ്റൊരു പത്മാ പുരസ്ക്കാരം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും വിമർശനം.

author-image
Entertainment Desk
New Update
Vd Fb POST

ഫൊട്ടോ വി ഡി സതീശൻ-ഫെയ്സ്ബുക്ക്

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പത്മാ പുരസ്ക്കാരങ്ങളിൽ അർഹതയുള്ളവർ തഴയപ്പെട്ടോ എന്ന ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പത്മാ പുരസ്ക്കാര പട്ടികയിൽ നിന്നും തഴയപ്പെട്ടോ എന്ന ചോദ്യം സതീശൻ ഉയർത്തുന്നത്. 98 ലെ പത്മശ്രീ കിട്ടിയ അതേ നിലയിൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെന്നും കാൽ നൂറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന് മറ്റൊരു പത്മാ പുരസ്ക്കാരം നൽകാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും സതീശൻ തന്റെ പോസ്റ്റിലൂടെ വിമർശിക്കുന്നു. 

Advertisment

മമ്മൂട്ടിയെ കൂടാതെ കേരളത്തിലെ വിവിധ മേഖലകളിലെ ഒരു പിടി പ്രതിഭകളുടെ പേരുകളും പുരസ്ക്കാരത്തിന് അർഹതപ്പെട്ടവരെന്ന തരത്തിൽ വി ഡി സതീശൻ തന്റെ പോസ്റ്റിൽ പരാമർശിക്കുന്നു. ശ്രീകുമാരൻ തമ്പി, സുജാതാ മോഹൻ, സാറാ ജോസഫ്, എം എൻ കാരിശ്ശേരി, ടി പദ്മനാഭൻ, തുടങ്ങിയ ഒട്ടേറെ പേർ കാലങ്ങളായി പുരസ്ക്കാരം ലഭിക്കാതെ തഴയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് തന്റെ പോസ്റ്റിലൂടെ പറഞ്ഞു വെക്കുന്നു. ഒപ്പം നിലവിലെ പുരസ്ക്കാര ജേതാക്കൾക്ക് ആശംസകളും അറിയിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ  തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ  ഞാൻ  വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.

Advertisment

പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്? രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം. എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.

Read More

Vd Satheeshan Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: