scorecardresearch

വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്

നടൻ റിതുരാജ് സിംഗിന്റെ മരണത്തിന്റെ നടുക്കത്തിലാണ് അഭിനയലോകം

നടൻ റിതുരാജ് സിംഗിന്റെ മരണത്തിന്റെ നടുക്കത്തിലാണ് അഭിനയലോകം

author-image
Entertainment Desk
New Update
Rituraj Singh  Death | Shah Rukh Khan

നടൻ റിതുരാജ് സിംഗിന്റെ മരണത്തിന്റെ നടുക്കത്തിലാണ് അഭിനയലോകം. ഹൃദയാഘാതത്തെ തുടർന്ന് ടെലിവിഷൻ താരം റിതുരാജ് സിംഗ് അന്തരിച്ചത്. പാൻക്രിയാറ്റിക് രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു, അതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി ജനപ്രിയ സീരിയലുകളുടെ ഭാഗമാവാൻ  റിതുരാജ് സിംഗിനു സാധിച്ചു. 

Advertisment

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ക്ലാസ്സ്മേറ്റായിരുന്നു റിതുരാജ്. അഭിനേതാവാകുക എന്ന സ്വപ്നം പിന്തുടരാൻ തന്നെ പ്രേരിപ്പിച്ചത് മറ്റാരുമല്ല ഷാരൂഖ് ഖാനാണെന്ന് മുൻപ് indianexpress.comന് നൽകിയ അഭിമുഖത്തിൽ റിതുരാജ് വെളിപ്പെടുത്തിയിരുന്നു

“അവൻ എന്നെ കെട്ടിപ്പിടിക്കുകയും എൻ്റെ ഏറ്റവും പഴയ സുഹൃത്താണെന്ന് മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. അവൻ എന്നെ അവൻ്റെ വാനിറ്റി വാനിലേക്ക് ക്ഷണിക്കും, ഞങ്ങൾ ഒരുമിച്ച് പുകവലിക്കും, ” ഷാരൂഖ് ഖാനെ കുറിച്ച് മുൻപ് റിതുരാജ് പറഞ്ഞതിങ്ങനെ.

അഭിനയരംഗത്തേക്ക് വരും മുൻപ്, ബാരി ജോണിൻ്റെ TAG (തിയേറ്റർ ആക്ഷൻ ഗ്രൂപ്പ്) യിൽ ഒരുമിച്ച് പഠിച്ചവരാണ് ഷാരൂഖ് ഖാനും റിതുരാജും. “ഞങ്ങൾ ജീവിതത്തെക്കുറിച്ച് പലതും ചർച്ച ചെയ്യാറുണ്ടായിരുന്നു. ആ പ്രായത്തിൽ, ഞങ്ങൾ ഒരുമിച്ച് റിഹേഴ്സൽ ചെയ്യുകയും ഫുട്ബോൾ കളിക്കുകയും ചെയ്യാറുണ്ടായിരുന്നു. അഭിനയം തൻ്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒന്നാണെന്ന തോന്നൽ ഷാരൂഖിന് മുൻപേ ലഭിച്ചിരുന്നു. അങ്ങനെ തോന്നിപ്പിച്ച ദൈവത്തിന് നന്ദി, അല്ലെങ്കിൽ നമുക്ക് കാന്തം പോലെ ആകർഷിക്കുന്ന ഒരു അത്ഭുത താരത്തെ ലഭിക്കുമായിരുന്നില്ല." 

Advertisment

തങ്ങൾ അക്കാലത്ത് വസ്ത്രങ്ങൾ പരസ്പരം ഷെയർ ചെയ്യുമായിരുന്നുവെന്നും റിതുരാജ് ഓർക്കുന്നു. മുംബൈയിലേക്ക് താമസം മാറാനും ഒരു നടനാകാൻ തന്നെ പ്രോത്സാഹിപ്പിച്ചതും ഷാരൂഖാണെന്നും റിതുരാജ് വെളിപ്പെടുത്തി. “ഒരേ ശരീരഘടന കാരണം ഞങ്ങൾക്ക്  വസ്ത്രങ്ങൾ പരസ്പരം പാകമാവുമായിരുന്നു. ഞങ്ങൾ വളരെയടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു, അത് എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളായിരുന്നു. അദ്ദേഹത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ മുംബൈയിൽ അഭിനയിക്കാൻ വന്നത്. അദ്ദേഹം ഡൽഹിയിൽ വന്ന് എന്നോട് പറയും, ‘നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്? വരൂ, നമുക്ക് മുംബൈയിലേക്ക് പോകാം. നിങ്ങൾ ഒരു നല്ല നടനാണ്. ”

ഷാരൂഖ് ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറിയപ്പോൾ ബനേഗി അപ്നി ബാത്, ജ്യോതി, ഹിറ്റ്ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ ഔർ ബാത്തി, അനുപമ തുടങ്ങിയ ടിവി ഷോകളിലൂടെ റിതുരാജ് പ്രശസ്തിയിലേക്ക് ഉയർന്നു. ഷാരൂഖിനോട് സിനിമയിൽ അവസരം ചോദിക്കാത്തത് എന്താണെന്ന ചോദ്യത്തിനും റിതുരാജ് ഒരിക്കൽ മറുപടി പറഞ്ഞിരുന്നു. “ഞാൻ ഷാരൂഖിനോട് ഒരിക്കലും ജോലി ചോദിച്ചിട്ടില്ല, കാരണം മറ്റുള്ളവരെപ്പോലെ ഞാൻ അദ്ദേഹത്തോട് സഹായം ചോദിക്കാറില്ല. പക്ഷേ എനിക്കറിയാം, നാളെ ഞാൻ ദയനീയമായ ഒരു അവസ്ഥയിലായാ എന്നെ ആദ്യം സമീപിക്കുന്നത് എസ്ആർകെ ആയിരിക്കും."

Read More Entertainment Stories Here

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: