/indian-express-malayalam/media/media_files/8GJ8uSoGt9llZdBgHkmy.jpg)
മലയാളികളെ സംബന്ധിച്ച് ഇപ്പോഴും ഒരു വിസ്മയമാണ് മമ്മൂട്ടിയുടെ പ്രായത്തെ വെല്ലുന്ന ലുക്ക്. മമ്മൂട്ടിയുടെ പ്രായവും ലുക്കും തമ്മിൽ ടാലി ആക്കുക എന്നതും അൽപ്പം ശ്രമകരമായ കാര്യമാണ്. താരത്തിനൊപ്പം അഭിനയിച്ച ബാലതാരങ്ങളൊക്കെ ഇന്നു വളർന്ന് വലുതായിട്ടും മമ്മൂട്ടിയ്ക്കു മാത്രം വലിയ മാറ്റമില്ലെന്നാണ് ആരാധകർ പലപ്പോഴും ചൂണ്ടി കാണിക്കുന്ന കാര്യം.
അത്തരത്തിൽ, കൗതുകമുണർത്തുന്ന ഒരു നിമിഷത്തിനു കൈരളി ടിവി ജ്വാല അവാര്‍ഡ് വേദി സാക്ഷ്യം വഹിച്ചു. മമ്മൂട്ടി പങ്കെടുത്ത ചടങ്ങിൽ ജോസ് കെ. മാണിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ നിഷ ജോസ് കെ.മാണിയും സന്നിദ്ധയായിരുന്നു. വേദിയിൽ വച്ച് മമ്മൂട്ടിയേയും തന്നെയും സംബന്ധിക്കുന്ന ഒരു പഴയകാല ഓർമയും നിഷ പങ്കുവച്ചു.
"മമ്മൂക്ക അത് പോസിറ്റീവ് ആയി എടുക്കുമോ എന്നറിയില്ല. എനിക്കും മമ്മൂക്കയ്ക്കുമൊരു കോമൺ ഫ്രണ്ടുണ്ട്, ഫാസിൽ അങ്കിൾ. ഞാനൊരു ആലപ്പുഴക്കാരിയാണ്. ഫാസിൽ അങ്കിൾ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരു ബാലതാരത്തെ നോക്കിയിരുന്നു. മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കാൻ... എന്നെയായിരുന്നു ആദ്യം സമീപിച്ചത്. പക്ഷേ എന്റെ കുടുംബം അനുവദിച്ചില്ല. ഇന്ന് അദ്ദേഹമൊരു സൂപ്പർസ്റ്റാറായി നിൽക്കുമ്പോൾ, അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ കേസിൽ വേദിയിൽ നിൽക്കുമ്പോൾ, പ്രായം റിവേഴ്സിലാണ്," നിഷയുടെ വാക്കുകൾ ഇങ്ങനെ.
നിഷയുടെ വാക്കുകളെ കൗതുകത്തോടെയും ചിരിയോടെയുമാണ് മമ്മൂട്ടിയും സദസ്സും എതിരേറ്റത്.
Read More Entertainment Stories Here
- ആ മുടിയൊന്നു കെട്ടി ബണ്ണിട്ടാൽ പഴയ ശ്രീദേവി തന്നെ: വൈറലായി മരിയ റോയിയുടെ വീഡിയോ
- വേദന കൊണ്ട് അവശയായ പേളി, സ്നേഹത്തോടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന നില; ഈ വീഡിയോ മനസ്സു നിറയ്ക്കും
- അപ്പാ, കലിപ്പ് ഇത്ര മതിയോ?; കുട്ടി നിലങ്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നീരജ് മാധവ്
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.