/indian-express-malayalam/media/media_files/GkjwRCZefKoRDX98zI9m.jpg)
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് നടിയും അവതാരകയുമായ പേളി മാണി. യൂട്യൂബ് ചാനലിലൂടെയും വ്ളോഗുകളിലൂടെയും ലക്ഷ കണക്കിന് ആരാധകരെ സ്വന്തമാക്കാൻ പേളിയ്ക്ക് സാധിച്ചിട്ടുണ്ട്. പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മകൾ നിലയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. അടുത്തിടെ പേളി ഒരു പെൺകുട്ടിയ്ക്കു കൂടി ജന്മം നൽകിയിരുന്നു, നിതാര എന്നാണ് പേളി മകൾക്കു പേരു നൽകിയത്.
പ്രസവവേദന വന്ന് ഹോസ്പിറ്റലിലേക്ക് പുറപ്പെടുന്ന പേളിയെ നിലു യാത്രയാക്കുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 'പുതിയ കൊച്ചിനെ വാങ്ങിച്ചോണ്ടുവരാൻ പോവാ' എന്നും പറഞ്ഞ് പേളിയ്ക്ക് ആൾ ദി ബെസ്റ്റ് നേർന്നാണ് നിലു പേളിയെ യാത്രയാക്കുന്നത്. ഉമ്മ നൽകി യാത്രയാക്കുന്നതിനിടയിൽ പേളിയുടെ തോളത്ത് കുഞ്ഞുകൈകളാൽ തട്ടി ആശ്വസിപ്പിക്കുന്ന നിലുവിനെയും വീഡിയോയിൽ കാണാം.
"കോൺട്രാക്ഷൻ തുടങ്ങിയപ്പോൾ എനിക്ക് വല്ലാത്ത വേദന ഉണ്ടായിരുന്നു, ഞാൻ എങ്ങനെ ഹോസ്പിറ്റലിൽ എത്തിയെന്ന് എനിക്ക് ഓർമയില്ല... നില ബൈ പറയുമ്പോഴും എനിക്ക് അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല… എന്നാൽ പിന്നീട് ഈ വീഡിയോ കണ്ടപ്പോൾ അവൾക്കെന്നോട് എത്ര കരുതലുണ്ടെന്ന് എനിക്ക് മനസ്സിലായി, ആ കുഞ്ഞു കൈകൾ കൊണ്ട് എന്റെ തോളിൽ തട്ടിയത്.. കാറിൽ ഞങ്ങൾക്കൊപ്പം വരണമെന്ന് അവൾ വാശി പിടിച്ചില്ല. ചില സമയങ്ങളിൽ കുട്ടികൾ അവരുടെ ഏറ്റവും പക്വതയുള്ള വേർഷൻ നമ്മളെ കാണിക്കുന്നു… നമ്മളതു കണ്ട് അത്ഭുതപ്പെടും. ഇത് അത്തരത്തിലുള്ള ഒരു നിമിഷമാണ്, ഞാനിതിനെ ഏറെ വിലമതിക്കുന്നു, എന്നെന്നേക്കുമായി ഓർമ്മിക്കാൻ ശ്രീനി ഇത് റെക്കോർഡുചെയ്‌തതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ മകൾ നിങ്ങളുടെ ഉറ്റ ചങ്ങാതിയാവുന്നതാണ് ലോകത്തിലെ ഏറ്റവും നല്ല വികാരം," മനസ്സിൽ തട്ടിയ ആ നിമിഷത്തെ കുറിച്ച് പേളി പറയുന്നതിങ്ങനെ.
ഡെലിവറിയുമായി ബന്ധപ്പെട്ട് പേളി യൂട്യൂബിൽ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ്. ഹോസ്പിറ്റലിലേക്കുള്ള യാത്രയും നിതാരയുടെ ജനനവും നിലയും ശ്രീനിയും മറ്റു കുടുംബാംഗങ്ങളുമെല്ലാം നിതാരയെ സ്വീകരിക്കുന്ന രംഗങ്ങളുമെല്ലാം ഈ വീഡിയോയിൽ കാണാം. "ലോകത്തിലെ ഏറ്റവും വലിയ വേദനയെ സന്തോഷമുള്ളതാക്കി കാണിച്ചു കൊടുക്കുന്ന പേർളി ചേച്ചി ആണ് താരം," എന്നാണ് പേളി ആരാധകരുടെ കമന്റ്.
Read More Entertainment Stories Here
- അഹാനയുടെ വീട്ടിൽ അതിഥിയായി എത്തിയ ഈ പെൺകുട്ടിയെ മനസ്സിലായോ?; ത്രോബാക്ക് വീഡിയോ
- അപ്പാ, കലിപ്പ് ഇത്ര മതിയോ?; കുട്ടി നിലങ്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നീരജ് മാധവ്
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.