/indian-express-malayalam/media/media_files/veqm8vOSB7a3e8TZkQdu.jpg)
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് നടിയും അവതാരകയുമായ പേളി മാണി. യൂട്യൂബ് ചാനലിലൂടെയും വ്ളോഗുകളിലൂടെയും ദശലക്ഷ കണക്കിന് ആരാധകരെ സ്വന്തമാക്കാൻ പേളിയ്ക്ക് സാധിച്ചിട്ടുണ്ട്.
പേളിയുടെ ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ കൃഷ്ണകുമാറിന്റെ ഗൃഹപ്രവേശചടങ്ങിന് എത്തിയ പേളിയെ ആണ് വീഡിയോയിൽ കാണാനാവുക. പേളിയുടെ പിതാവ് മാണിയേയും വീഡിയോയിൽ കാണാം.
സിന്ധു കൃഷ്ണയാണ് തന്റെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുടി രണ്ടുവശത്തേക്കും പിഞ്ഞിയിട്ട് പാവാടയും ടീഷർട്ടുമണിഞ്ഞാണ് കുഞ്ഞു പേളി ചടങ്ങിനെത്തിയത്.
വളരെ ചെറുപ്പകാലം മുതൽ സുഹൃത്തുക്കളാണ് താനും പേളിയുമെന്ന് മുൻപൊരു അഭിമുഖത്തിൽ അഹാന പറഞ്ഞിരുന്നു. പേളിയുടെ പിതാവുമായി കൃഷ്ണകുമാറിനുള്ള സൗഹൃദമാണ് ഇരുവരുടെയും സൗഹൃദത്തിനും അടിത്തറയിട്ടത്.
വീഡിയോ പൂർണമായി ഇവിടെ കാണാം:
Read More Entertainment News Here
- സംസാരത്തിൽ എന്തോ തകരാറുണ്ടല്ലോ മമ്മൂക്കാ, മനയ്ക്കലേക്ക് ക്ഷണിക്കുകയാണോ?; മമ്മൂട്ടിയോട് ആരാധകർ
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു?; വൈറലായി വീഡിയോ
- അഞ്ചരമാസം ഗർഭിണിയാണ്; ട്രെയിലർ ലോഞ്ചിനിടെ സർപ്രൈസുമായി യാമി ഗൗതം
- അന്വേഷിച്ചാൽ ആ സിനിമയിൽ ടൊവിനോയുടെ അപ്പനെയും കണ്ടെത്താം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.