scorecardresearch

അന്വേഷിച്ചാൽ ആ സിനിമയിൽ ടൊവിനോയുടെ അപ്പനെയും കണ്ടെത്താം!

‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ പിതാവ് ഇല്ലിക്കൽ തോമസും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് 

‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ പിതാവ് ഇല്ലിക്കൽ തോമസും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് 

author-image
Entertainment Desk
New Update
Tovino Thomas Father Anweshippin Kandethum

അപ്പനൊപ്പം ടൊവിനോ

ടോവിനോ തോമസ് നായകനായ പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അധികം ആളുകൾ ശ്രദ്ധിക്കാതെ പോയ ഒരു കാസ്റ്റിംഗാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായി എത്തുന്നത് താരത്തിന്റെ പിതാവായ ഇല്ലിക്കൽ തോമസ് തന്നെയാണ്.

Advertisment

റിട്ടയേർഡ് പൊലീസ് ഓഫീസർ നാരായണൻ എന്ന കഥാപാത്രത്തെയാണ് ഇല്ലിക്കൽ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നല്ല അനുഭവമായിരുന്നു മകനൊപ്പമുള്ള അഭിനയമെന്നാണ് ഇല്ലിക്കൽ തോമസ് പറയുന്നത്. 

"നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താൽപര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ല. ഡാർവിൻ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതൽ ചെയ്യാനില്ലായിരുന്നു.ഇതിനു മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല. ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛനായി എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, സാഹചര്യമനുസരിച്ച് ചിലപ്പോള്‍ മാറ്റം വന്നേക്കാം. ഈ സിനിമ ഹിറ്റാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണിത്. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്," അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.

Advertisment

"സംവിധായകൻ ഡാർവിനും തിരക്കഥാകൃത്ത്  ജിനുവിനുമൊക്കെ അപ്പനെ അറിയാം. സംവിധായകൻ ഡാർവിൻ തന്നെയാണ് അഭിനയിക്കുമോ എന്ന് അപ്പനോട് ചോദിച്ചത്. അപ്പൻ ചമ്മിച്ചുവിടുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അപ്പൻ സമ്മതിച്ചു എന്നു കേട്ടപ്പോൾ ഞാൻ ഞെട്ടി," അപ്പൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് ടൊവിനോയുടെ വാക്കുകളിങ്ങനെ. 

Read More Entertainment News Here

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: