/indian-express-malayalam/media/media_files/dVepJSjecOhx1IHeYCVS.jpg)
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഭ്രമയുഗ'ത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ മുതൽ തന്നെ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ഭ്രമയുഗം ഹൊറർ പശ്ചാത്തലത്തിലുള്ള ചിത്രമാണ്. ഫെബ്രുവരി 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് അബുദാബിയിൽവച്ചാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള വീഡിയോയിൽ മമ്മൂട്ടിയുടെ വോയ്സ് മോഡുലേഷൻ ആരുമൊന്നു ശ്രദ്ധിക്കും. വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകൾ പറയുന്നതും താരത്തിന്റെ സൗണ്ട് മോഡുലേഷനെ കുറിച്ചു തന്നെ.
ആ സംസാരത്തിൽ ഒരു സൈക്കോ ടച്ച് ഉണ്ടല്ലോ, എന്തോ കുഴപ്പമുണ്ടെന്ന് ആ സംസാരത്തിൽ നിന്നും വ്യക്തം, മനയ്ക്കലേക്ക് സ്വാഗതം ചെയ്യുന്ന പോലെ, ഇത് മമ്മുക്ക അല്ല.... ഇത് കുഞ്ഞമോൻ പോറ്റിയാണ്, ആ സംസാരത്തിൽ ഒരു ക്രൂരത ഉണ്ട്, നിങ്ങളിതുവരെ പോറ്റിയിൽ നിന്നും ഇറങ്ങിയില്ലേ? എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.
ഇ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രനും എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു മാത്രമായുള്ള ബാനറാണിത്. അവരുടെ ആദ്യ പ്രൊഡക്‌ഷനാണ് ഭ്രമയുഗം.
മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തിലുണ്ട്. ടി ഡി രാമകൃഷ്ണൻ രചനയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘ഭ്രമയുഗം’ റിലീസിനെത്തും. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവ്വഹിക്കുന്നു.
Read More Entertainment Stories Here
- അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ എന്താ വാപ്പച്ചിയുടെ ഉദ്ദേശം; ട്രോളുകളിൽ നിറയുന്ന ദുൽഖറും മമ്മൂട്ടിയും
- ചെക്കൻ പെണ്ണിനെ കണ്ടത് നിശ്ചയത്തിനു ശേഷം മാത്രം: ആ വിവാഹം നടന്നതിങ്ങനെ
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.