/indian-express-malayalam/media/media_files/g7kENuM1HdBZzYbN7ffQ.jpg)
മലയാളികൾക്ക് ഏറെ സുപരിചിതയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. കഴിഞ്ഞ 34 വർഷമായി താരത്തിനൊപ്പം നിഴലു പോലെ രാധികയുമുണ്ട്. സുരേഷ് ഗോപിയുടെയും രാധികയുടെയും 34-ാം വിവാഹ വാർഷികമാണിന്ന്.
വിവാഹ വാർഷിക ദിനത്തിൽ, സുഖദുഖങ്ങളിൽ കൂട്ടായി മൂന്നര പതിറ്റാണ്ടോളം കൂടെയുള്ള പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേരുകയാണ് സുരേഷ് ഗോപി.
"എൻ്റെ വണ്ടർഫുൾ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുന്നു! വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾക്ക് ഇതാ..." സുരേഷ് ഗോപി കുറിച്ചു.
വീട്ടുകാർ കണ്ടെത്തി ഉറപ്പിച്ച വിവാഹമായിരുന്നു സുരേഷ് ഗോപിയുടേത്. ഒരു കൗതുകവും ഈ വിവാഹത്തിനു പിന്നിലുണ്ട്, വിവാഹ നിശ്ചയത്തിനു ശേഷം മാത്രമാണ് ഗോപികയെ സുരേഷ് ഗോപി നേരിൽ കാണുന്നത്.
സുരേഷ് ഗോപിയുടെ മാതാപിതാക്കളായ ഗോപിനാഥന്‍ പിള്ളയും ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ കണ്ടെത്തിയത്. രാധികയെ ഇഷ്ടപ്പെട്ട ഗോപിനാഥൻ പിള്ള മകൻ സുരേഷിനെ വിളിച്ചു വിവാഹകാര്യം പറഞ്ഞു. അതൊരു നവംബർ 18-ാം തീയതിയാണെന്ന് സുരേഷ് ഗോപി ഓർക്കുന്നു. ഒരുക്കം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു താരം.
"1989 നവംബർ 18-ാം തീയതി എന്റെ അച്ഛൻ എന്നെ ഫോണിൽ വിളിച്ചു. ഞാൻ കൊടൈക്കനാലിൽ 'ഒരുക്കം' എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. 'ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി. നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്' പറഞ്ഞു. നാലു ആൺമക്കളുള്ള നമ്മുടെ വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നു പറഞ്ഞു," വിവാഹത്തെ കുറിച്ച് ഒരിക്കൽ കോടീശ്വരൻ പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞതിങ്ങനെ.
വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് താൻ രാധികയെ നേരിൽ കാണുന്നതെന്നും അതൊരു ഡിസംബർ മൂന്നാം തീയതിയാണെന്നും സുരേഷ് ഗോപി ഓർത്തെടുത്തു.1990 ഫെബ്രുവരി 8നായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിങ്ങനെ നാലു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അടുത്തിടെയായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം.
Read More Entertainment Stories Here
- മമ്മൂട്ടിയും ചാക്കോച്ചനും ടൊവിനോയും മുതൽ മീന വരെ; ഭാഗ്യ സുരേഷ് വിവാഹ റിസപ്ഷനിൽ തിളങ്ങി താരങ്ങൾ
- മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ഈ താരത്തെ മനസിലായോ?
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us