/indian-express-malayalam/media/media_files/LUplZ1ThPjFeXlxy4YD0.jpg)
ഫയൽ ഫൊട്ടോ
മമ്മൂട്ടിയുടെ നായികയായി മലയാള ചിത്രത്തിൽ അഭിനയിച്ച്, മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത സ്ഥാനം ഇന്ത്യൻ സിനിമയിൽ കയ്യാളുന്ന ഈ താരത്തെ മനസിലായോ? ബോളിവുഡിലെ മുൻനിര താരങ്ങൾക്കൊപ്പം എത്രയോ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള താരത്തിന് വലിയ ആരാധകവൃന്ദം തന്നെയുണ്ട്.
ബോളിവുഡിന്റെ സ്വന്തം താര സുന്ദരി കത്രീന കൈഫാണ് ഫൊട്ടോയിൽ കാണുന്ന കുട്ടി. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം ആരാധകരിൽ കൗതുകവും ആകാംക്ഷയും ഉണർത്തി. പലരും ഒറ്റനോട്ടത്തിൽ തന്നെ താരത്തെ തിരിച്ചറിഞ്ഞു.
കാശ്മീരി സ്വദേശിയാണ് കത്രീനയുടെ പിതാവ്, അമ്മയാവട്ടെ ബ്രിട്ടീഷുകാരിയും. 2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. സൽമാൻ ഖാനൊപ്പം 2005ൽ ആഭിനയിച്ച മേനേ പ്യാർ ക്യൂൻ കിയാ എന്ന ചിത്രത്തിന്റെ വിജയം വലിയ അവസരങ്ങളാണ് കത്രീനയക്ക് തുറന്നുകൊടുത്തത്. തുടർന്ന് നിരവധി ബോളിവുഡ് മുൻനിര താരങ്ങൾക്കൊപ്പം നായികയായി പ്രത്യക്ഷപ്പെട്ട കത്രീന ബോളിവുഡിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കുകയായിരുന്നു.
2006 ൽ മമ്മൂട്ടിയെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രമാണ്, കത്രീന കൈഫ് മലയാളത്തിൽ അഭിനയിച്ച ഏക സിനിമ. വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച മെറി ക്രിസ്മസാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴിലും ചിത്രീകരിച്ച സിനിമ മികച്ച വിജയം നേടിയിരുന്നു.
Read More Entertainment Stories Here
- അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല: എലിസബത്തിന്റെ കുറിപ്പ് വൈറൽ
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ബിജു പൗലോസിന്റെ തിരിച്ചുവരവ് നിവിൻ ആരാധകരെ ത്രില്ലടിപ്പിക്കുന്നത് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.