/indian-express-malayalam/media/media_files/PZ4XzYaCmdSafTFdrN0A.jpg)
Nivin Pauly Officially Confirms Action Hero Biju 2 Sequel
നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'ആക്ഷൻ ഹീറോ ബിജു'. ബിജു പൗലോസ് എന്ന പൊലീസ് ഓഫീസർ വേഷം പ്രേക്ഷകർ ഒന്നടക്കം ഏറ്റെടുത്ത ഒന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്ന വിശേഷം തിങ്കളാഴ്ച വൈകിട്ടാണ് നിവിൻ പോളി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നതിൽ നിവിനോളം തന്നെ ത്രില്ലിലാണ് നിവിൻ ആരാധകരും. ആദ്യഭാഗം ഇറങ്ങി എട്ടു വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. നിവിൻ പോളിയും ഷംനാസും ചേർന്നാണ് രണ്ടാം ഭാഗത്തിന്റെ നിർമാണം.
നിവിന്റെ കരിയറിൽ എത്രത്തോളം നിർണായകമാണ് ആക്ഷൻ ഹീറോ ബിജു 2?
സമീപകാലത്ത് വലിയ ഹിറ്റുകളൊന്നുമില്ലാതെയാണ് നിവിന്റെ കരിയർ മുന്നോട്ടു പോവുന്നത്. ഏറ്റവുമൊടുവിലായി തിയേറ്ററുകളിലെത്തിയ പടവെട്ട്, സാറ്റർഡേ നൈറ്റ്, തുറമുഖം, രാമചന്ദ്ര ബോസ് ആൻഡ് കോ തുടങ്ങിയ ചിത്രങ്ങൾക്കൊന്നും തന്നെ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ, ഹിറ്റ് അടിച്ചുകൊണ്ടുള്ള ഒരു തിരിച്ചുവരവ് നിവിന്റെ കരിയറിൽ നിർണായകമാണ്. ഒരിക്കൽ പ്രേക്ഷകർ ഏറ്റെടുത്ത, ആളുകളുടെ മനസ്സിൽ പതിഞ്ഞ ബിജു പൗലോസ് എന്ന കഥാപാത്രത്തിലൂടെ നിവിന്റെ തിരിച്ചുവരവ് കുറച്ചുകൂടി എളുപ്പമാവും എന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.
മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു നിവിൻ ചിത്രം. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും 'മലയാളി ഫ്രം ഇന്ത്യ'യ്ക്കുണ്ട്. 'ജനഗണമന'യ്ക്ക് ശേഷം ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനാണ്. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സുദീപ് ഇളമനും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും ജെയിക്‌സ് ബിജോയ് സംഗീതവും നിർവ്വഹിക്കും.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം' ആണ് മറ്റൊരു നിവിൻ ചിത്രം. ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. നിവിൻ പോളിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുള്ള ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തിയേറ്ററുകളിലെത്തും.
Read More Entertainment Stories Here
- അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല: എലിസബത്തിന്റെ കുറിപ്പ് വൈറൽ
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- കാശിനോട് ഒരു താത്പര്യവുമില്ലാത്ത ആളാ... സായ് പല്ലവിയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.