scorecardresearch

നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന

ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് ഈ മാരക രോഗത്തിൽ നിന്നും മുക്തയായ ഭാര്യയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പെഴുതി ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന.

ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് ഈ മാരക രോഗത്തിൽ നിന്നും മുക്തയായ ഭാര്യയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പെഴുതി ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന.

author-image
Entertainment Desk
New Update
Ayushman Khurana | Tahira Kashyap

ഫൊട്ടോ: Instagram/ Ayushmann Khurana

ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന്, ഈ മാരക രോഗത്തിൽ നിന്നും മുക്തയായ ഭാര്യ താഹിറ കശ്യപിനെക്കുറിച്ച ഹൃദയസ്പർശിയായൊരു കുറിപ്പെഴുതി ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. കാൻസറിനെതിരെ പോരാട്ടം നയിച്ച ജീവിത പങ്കാളിയുടെ വിവിധ ഘട്ടങ്ങളിലുള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 2008ലാണ് ഇരുവരും വിവാഹിതരായത്.

Advertisment

"നിന്റെ ഹൃദയത്തോടും ആത്മാവിനോടും ഞാൻ പ്രണയത്തിലാണ്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ 14ാം നമ്പർ ഹട്ടിൽ സമൂസയും ചായയും വാങ്ങിക്കൊടുത്ത് ഞാൻ വളച്ചെടുത്ത പെൺകുട്ടി. ഇന്നത്തെ സ്പോക്കൺ ഫെസ്റ്റിലെ നിങ്ങളുടെ അരങ്ങേറ്റത്തിന് എല്ലാ ആശംസകളും നേരുന്നു. താഹിറ കശ്യപ്, നിന്റെ ഹൃദയത്തോടും ആത്മാവിനോടും ഞാൻ പ്രണയത്തിലാണ്," ആയുഷ്മാൻ കുറിച്ചു. #WorldCancerDay എന്ന ഹാഷ്ടാഗ് കൂടി ഉൾപ്പെടുത്തിയാണ് താരം ഇൻസ്റ്റഗ്രാമിൽ ഈ കുറിച്ചത്. 

2018 മുതൽ സ്തനാബുർദ ബാധയായിരുന്നു ഇവർക്കെന്ന് നടൻ പൊതുസമൂഹത്തോട് വെളിപ്പെടുത്തിയിരുന്നു. സംവിധായികയും എഴുത്തുകാരിയുമായ ഭാര്യ താഹിറയുടെ സർജറിക്ക് ശേഷമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇതിൽ സർജറിയുടെ പാടുകളും കാണാം.

Advertisment

കാൻസർ അതിജീവിതയായ നടി സൊനാലി ബിന്ദ്ര ഉൾപ്പെടെയുള്ള താരങ്ങൾ ആയുഷ്മാനേയും താഹിറയേയും പിന്തുണച്ച് രംഗത്തെത്തി. താരത്തിന്റെ സ്നേഹപ്രകടനം ആരുടേയും ഹൃദയം കവരുന്നതാണെന്ന് നിരവധി ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. ഇതിന് മുമ്പും പലയിടത്തും താരം ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

"മൻമർസിയാൻ എന്ന ചിത്രം കാണാൻ പോയ ദിവസമാണ് താഹിറയ്ക്ക് കാൻസർ ആണെന്ന് തിരിച്ചറിയുന്നത്. എനിക്ക് എൻ്റെ ജീവിതം ആഘോഷിക്കാൻ ആഗ്രഹമുണ്ടെന്നും, ഞാൻ അതിനെ തലയുയർത്തി നേരിടുമെന്നും അവൾ അന്ന് പറഞ്ഞു. ഈ രോഗത്തിനെതിരെ പോരാടുന്നതിലും സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിലും ഞങ്ങൾ ഒരുമിച്ചാണ്. അതിനാൽ, ഇരുവശത്തു നിന്നും കൂട്ടായ പരിശ്രമം ഉണ്ടായിരുന്നു,"

"അവൾ കാൻസറിനെ അതിജീവിച്ചതിൽ ഞാൻ സന്തോഷവാനാണ്. കാൻസറിനെതിരെ എങ്ങനെ പോരാടാം, എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് താഹിറ പ്രഭാഷണങ്ങൾ നടത്താറുണ്ട്. അവൾ ഇപ്പോൾ കാൻസർ രോഗികൾക്കിടയിൽ ഒരു നേതാവും പ്രചോദനവുമാണ്," ആയുഷ്മാൻ ഖുറാന കൂട്ടിച്ചേർത്തു.

Read Here

Cancer Ayushmann Khurrana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: