/indian-express-malayalam/media/media_files/FaNUfbTcd3TIFXRFgdfY.jpg)
സംവിധായകന്റെ അവസാനം പുറത്തറങ്ങിയ ചിത്രമായിരുന്നു ഗംഗുഭായ് കത്യാവാഡി
വ്യത്യസ്ത നിർമ്മാണ രീതികളിലൂടെ ബോളിവുഡ് ചലച്ചിത്ര മേഖലയിൽ തന്റേതായ സ്ഥാനം രേഖപ്പെടുത്തിയ സംവിധായകനാണ് സജ്ഞയ് ലീലാ ബൻസാലി. ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ വിജയിപ്പിക്കുന്നതിൽ പേരുകേട്ട സംവിധായകന്റെ ആദ്യ സീരീസാണ്, നെറ്റ്ഫ്ലിക്സിനായി ഒരുക്കുന്ന 'ഹീരാമണ്ടി- ദ ഡയമണ്ട് ബസാര്‍.' മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, ഷർമിൻ സെഗാൾ, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ് തുടങ്ങിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ്, സജ്ഞയ് ലീലാ ബൻസാലി ഒടിടി പ്ലാറ്റഫോമിലേക്ക് തന്റെ ആദ്യ ചുവടുവെപ്പിനൊരുങ്ങുന്നത്.
സംവിധായകന്റെതായി അവസാനം പുറത്തറങ്ങിയ ചിത്രമായിരുന്നു ഗംഗുഭായ് കത്യാവാഡി. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം താരങ്ങളുടെ അഭിനയത്തിനും സംവിധാനത്തിനുമടക്കം പ്രശംസിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ, കാമാത്തിപുരത്തെ ലൈംഗിക തൊഴിലാളികളുടെ കഥപറഞ്ഞ ചിത്രത്തോട് സമാനമായി, സ്വാതന്ത്ര്യത്തിന് മുൻമ്പുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ, ലൈംഗികത്തൊഴിലാളികളായ സ്ത്രീകളുടെ കഥയാണ് വാഗ്ദാനം ചെയ്യുന്നത്.
ലാഹോറിലെ പ്രശസ്തമായ, ഹീരാമണ്ടി ഡയമണ്ട് മാർക്കറ്റാണ് സീരീസിന്റെ ഇതിവൃത്തം. മുഗൾ ഭരണകാലത്ത് സാംസ്കാരിക കേന്ദ്രമായിരുന്ന പ്രദേശം, ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് വേശ്യാവൃത്തിയുടെ കേന്ദ്രമായി മാറി. 1940കളിലെ പ്രക്ഷുബ്ധമായ സ്വാതന്ത്യ സമര കാലഘട്ടത്തിൽ, ലൈംഗിക തൊഴിലാളികളും ഇടപാടുകാരും തമ്മിലിണ്ടായ വ്യക്തിപരവും രാഷ്ട്രീയപരവുമായ സങ്കീർണ്ണതകളും പരമ്പരയിലൂടെ തിരശീലയിലെത്തും.
ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിലിൽ തന്റെ സുപ്രധാന നാഴികക്കല്ലായാണ്, 14 വർഷമായി പണിപ്പുരയിലായിരുന്ന സീരിസിനെക്കുറിച്ച് സംവിധായകൻ പറയുന്നത്. സീരീസിന്റെ നിർമ്മാണത്തിൽ സംവിധായകൻ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് ഫസ്റ്റ് ലൂക്ക് പോസ്റ്ററുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ടുകളനുസരിച്ച് 200 കോടിയോളം ചിലവിലാണ് ഹീരാമണ്ടി നിർമ്മിക്കുന്നത്. കൂടാതെ 60- 65 കോടി രൂപയോളം സംവിധായകൻ ചിത്രത്തിൽ പ്രതിഭലമായി വാങ്ങുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു,
സംവിധായകന്റെ കൈയ്യൊപ്പു പതിഞ്ഞ നിർമ്മാണരീതിയും ദൃശ്യാവിഷ്കാരവും ഡിജിറ്റൽ പ്ലാറ്റഫോമിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പരമ്പര ഉടൻതന്നെ നെറ്റഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More
- 'ഞാൻ മരിച്ചിട്ടില്ല', ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പൂനം പാണ്ഡെ
- നാൻ റെഡി താൻ വരവാ... രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച് വിജയ്, GOAT അവസാന ചിത്രം
- അത് ചെയ്യാൻ നിത്യയെ കിട്ടില്ല എന്നവരോട് പറഞ്ഞേക്കൂ
- കാശിനോട് ഒരു താത്പര്യവുമില്ലാത്ത ആളാ... സായ് പല്ലവിയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.