scorecardresearch

കാശിനോട് ഒരു താത്പര്യവുമില്ലാത്ത ആളാ... സായ് പല്ലവിയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

അവര്‍ക്ക് വേണമെങ്കില്‍ വലിയ വലിയ കാര്‍ വാങ്ങിക്കാം, ഡയമണ്ട് വാങ്ങിച്ചു കൂട്ടാം. എനിക്ക് കാറിനോട് താത്പര്യമുണ്ടായിരുന്നു, ഞാന്‍ ഒരു കാര്‍ വാങ്ങി, വളരെ കാലത്തെ ആഗ്രഹമായിരുന്നു. പല്ലവിക്ക് അങ്ങനത്തെ ആഗ്രഹങ്ങള്‍ പോലുമില്ല...

അവര്‍ക്ക് വേണമെങ്കില്‍ വലിയ വലിയ കാര്‍ വാങ്ങിക്കാം, ഡയമണ്ട് വാങ്ങിച്ചു കൂട്ടാം. എനിക്ക് കാറിനോട് താത്പര്യമുണ്ടായിരുന്നു, ഞാന്‍ ഒരു കാര്‍ വാങ്ങി, വളരെ കാലത്തെ ആഗ്രഹമായിരുന്നു. പല്ലവിക്ക് അങ്ങനത്തെ ആഗ്രഹങ്ങള്‍ പോലുമില്ല...

author-image
Entertainment Desk
New Update
Sai Pallavi and Aishwarya Lakshmi

വലിയ താരമായിരുന്നിട്ടും ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യം കൊണ്ടും എടുക്കുന്ന കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടും ഏറെ ശ്രദ്ധേയയായ നടിയാണ് സായ് പല്ലവി (Sai-Pallavi).  അവര്‍ എങ്ങനെയാണ് താന്‍ ഉള്‍പടെയുള്ള അഭിനേത്രികള്‍ക്ക് അവര്‍ ഒരു മാതൃകയാണ് എന്നും എപ്പോള്‍ കാണുമ്പോഴും അവര്‍ പകര്‍ന്നു നല്‍കുന്ന മോറല്‍ സപ്പോര്‍ട്ടിനെക്കുറിച്ചും നടി ഐശ്വര്യ ലക്ഷ്മി ഒരിക്കല്‍ സംസാരിച്ചിരുന്നു.  ആ ക്ലിപ്പിംഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുന്നത്.

Advertisment

"എന്‍റെ ഫേവറിറ്റ് ആണ് അവര്‍, വലിയ ഇന്‍സ്പിറേഷന്‍ ആണ്.  അവര്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍, എടുത്തിട്ടുള്ള നിലപാടുകള്‍... ഇപ്പൊ ഒരു ഫെയര്‍നസ്സ് ക്രീമിന്റെ പരസ്യം വേണ്ടാന്നു വയ്ക്കുക... നല്ല കാശ് കിട്ടുന്ന പരിപാടിയാ... എനിക്ക് തോന്നുന്നില്ല അവര്‍ എന്തെങ്കിലും പരസ്യം ചെയ്തിട്ടുണ്ട് എന്ന്... കടകള്‍ ഉത്ഘാടനം ചെയ്യാന്‍ പോവില്ല... അങ്ങനെ ഒന്നും ചെയ്യില്ല. കാശിനോട് ഒരു താത്പര്യവുമില്ലാത്ത ആളാ...

അവര്‍ക്ക് വേണമെങ്കില്‍ വലിയ വലിയ കാര്‍ വാങ്ങിക്കാം, ഡയമണ്ട് വാങ്ങിച്ചു കൂട്ടാം.  എനിക്ക് കാറിനോട് താത്പര്യമുണ്ടായിരുന്നു, ഞാന്‍ ഒരു കാര്‍ വാങ്ങി, വളരെ കാലത്തെ ആഗ്രഹമായിരുന്നു.  പല്ലവിക്ക് അങ്ങനത്തെ ആഗ്രഹങ്ങള്‍ പോലുമില്ല.  ഇപ്പോഴും ഒരു ചുവന്ന സ്വിഫ്റ്റാണ് ഓടിക്കുന്നത്," ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മിക്കവാറും തമ്മില്‍ കാണുന്നത് എയര്‍പോര്‍ട്ടില്‍ വച്ചായിരിക്കും എന്നും അപ്പോഴെല്ലാം അവര്‍ തനിക്ക് വേണ്ട ഉപദേശങ്ങള്‍ തരും എന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.  ഐശ്വര്യ നിര്‍മ്മാതാവായ 'ഗാര്‍ഗി' എന്ന സിനിമയിലെ നായികയായി എത്തിയത് സായ് പല്ലവിയായിരുന്നു.  

Advertisment

'പ്രേമ'ത്തിലൂടെ സിനിമയില്‍ എത്തിയ സായ് പല്ലവി

മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ 'പ്രേമ'ത്തിലൂടെ സിനിമയില്‍ എത്തിയ സായ് പല്ലവി, പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളില്‍ മുന്‍നിര താരമായി.  അവര്‍ ഇപ്പോള്‍ ബോളിവുഡിലും എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമിര്‍ ഖാന്‍റെ മകന്‍ ജുനൈദ് ഖാന്‍ നായകനാവുന്ന ചിത്രത്തിലൂടെ സായ് പല്ലവി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഇത് വരെ വന്നിട്ടില്ല.  

Read Here

Sai Pallavi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: