scorecardresearch

അത് ചെയ്യാൻ നിത്യയെ കിട്ടില്ല എന്നവരോട് പറഞ്ഞേക്കൂ

ശക്തമായ നിലപാടെടുത്ത് തന്നെ പിന്തുണച്ച നിത്യയെ കുറിച്ച് സംവിധായിക പറയുന്നു

ശക്തമായ നിലപാടെടുത്ത് തന്നെ പിന്തുണച്ച നിത്യയെ കുറിച്ച് സംവിധായിക പറയുന്നു

author-image
Entertainment Desk
New Update
Nithya Menen, Nithya Menen wedding, Nithya Menen santhosh Varkey

ഒരു പെൺകുട്ടി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ, ഞാനും എന്റെ നിലപാടിൽ ഉറച്ച് നിൽക്കണമെന്ന് തോന്നി

മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് നിത്യാ മേനോൻ. തെലുങ്ക് സിനിമയിലെ ചുരുക്കം സ്ത്രീ സംവിധായകരിൽ ഒരാളായ, നന്ദിനി റെഡ്ഡി ഒരു അഭിമുഖത്തിൽ നിത്യാ മേനോനെ കുറിച്ച് സംസാരിച്ച വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിത്യാ മേനോൻ ആരാധകർക്കിടയിൽ ഹിറ്റായി മാറുകയും ചെയ്തു.

Advertisment

മദ്യപിക്കുന്ന സീൽ ചെയ്യില്ലെന്ന് പറഞ്ഞ നിത്യയുടെ തീരുമാനമാണ്, വീഡിയോയിൽ നന്ദിനി പ്രശംസിക്കുന്നത്. ആ സംഭവം, രംഗം ചിത്രീകരിക്കാൻ തന്നെ നിർബന്ധിച്ച നിർമ്മാതാക്കൾക്കെതിരെ സ്വയം നിലകൊള്ളാൻ പ്രേരിപ്പിച്ചെന്നും സംവിധായിക പറഞ്ഞു.

നിത്യ മേനോനും നാനിയും പ്രധാന വേഷങ്ങളിൽ എത്തിയ 'അല മൊദലൈന്ദി' എന്ന ചിത്രത്തിലൂടെയാണ് നന്ദിനി റെഡ്ഡി സംവാധായികയായി അരങ്ങേറ്റം കുറിക്കുന്നത്. നിത്യാ മേനോന്റെ തെലുങ്കിലെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി രംഗം നിരസിക്കാൻ താരം കാണിച്ച ധൈര്യത്തെയാണ് സംവിധായക പ്രശംസിച്ചത്.

"ആ സമയം നിത്യയ്ക്ക് വെറും 21 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. അവൾ ഒരു കുട്ടിയായിരുന്നു. സീൻ അറിയിച്ചപ്പോൾ, 'അത് ചെയ്യാൻ നിത്യയെ കിട്ടില്ല എന്നവരോട് പറഞ്ഞേക്കൂ' എന്നാണ് നിത്യ പറഞ്ഞത്. ഒരു പെൺകുട്ടി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ, ഞാനും എന്റെ നിലപാടിൽ ഉറച്ച് നിൽക്കണമെന്ന് എനിക്ക് തോന്നി. ഈ സീൻ ഷൂട്ട് ചെയ്യില്ലെന്ന് ഞാൻ അവരെട് പറഞ്ഞു. അന്നാണ് ഞാൻ ആദ്യമായി എനിക്കുവേണ്ടി നിലകൊണ്ടത്. അത് നിത്യ മേനോൻ കാരണമാണ്." നന്ദിനി വീഡിയോയിൽ പറഞ്ഞു. 

Advertisment

തെലുങ്ക് ചലച്ചിത്ര വ്യവസായത്തിൽ നിത്യയുടെയും, നന്ദിനിയുടെയും, നാനിയുടെയും കരിയറിലെ ഏറ്റവും നിർണ്ണായകമായി ചിത്രമായിരുന്നു, അല മൊദലൈന്ദി. വൻ വിജയമാണ് ചിത്രം തിയേറ്ററിൽ നേടിയത്. ജബർദസ്ത് എന്ന ചിത്രത്തിന് വേണ്ടിയാണ് നന്ദിനിയും നിത്യയും വീണ്ടും ഒന്നിച്ചത്. പിന്നീട് ഇഷ്‌ക്, ഒക്കഡിൻ തുടങ്ങിയ നിരവധി ഹിറ്റ് തെലുങ്ക് ചിത്രങ്ങളിലും നിത്യ അഭിനയിച്ചു.

Read Here

Nithya Menen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: