scorecardresearch

കിലുക്കാംപെട്ടി പോലെ അമ്മക്കൊരു രാജകുമാരി; മകളുമൊത്ത് ശിവദ, ചിത്രങ്ങൾ

മകൾ അരുന്ധതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കു വച്ച് ചലച്ചിത്ര താരം ശിവദ.

മകൾ അരുന്ധതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കു വച്ച് ചലച്ചിത്ര താരം ശിവദ.

author-image
Entertainment Desk
New Update
Shivada

ചിത്രം: ഇൻസ്റ്റഗ്രാം/ശിവദ

അവതാരികയായെത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നായികയാണ് ശിവദ. 2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിൽ അരങ്ങേറിയ ശിവദ, 2015ല്‍ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്.

Advertisment

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും ശിവദ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

മകൾ അരുന്ധതിയ്ക്കൊപ്പമുള്ള വീഡിയോയാണ് ശിവദ ചൊവ്വാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 2005ൽ പുറത്തിറങ്ങിയ 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

Advertisment

ലിവിങ് ടുഗദർ, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻതോട്ടം, ശിക്കാരിശംഭു, ജവാനും മുല്ലപ്പൂവും, 2018, തീര കാതൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളും ശിവദ അവതരിപ്പിച്ചു.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്തായ മുരളീകൃഷ്ണനെയാണ് ശിവദ വിവാഹം കഴിച്ചത്. 2015ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. 

Read Here

Viral Post Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: