/indian-express-malayalam/media/media_files/xZKa6967ahEXjTqIVUs9.jpg)
2023 അവസാനത്തോടെ തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ. രൺബീർ കപൂർ നായകനായ ചിത്രത്തിൽ അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ളിക്സിലും ലഭ്യമാണ്.
അനിമലിന്റെ ഒടിടി റിലീസിനു പിന്നാലെ ധാരാളം ട്രോളുകളും വിമർശനങ്ങളുമൊക്കെ ചിത്രം ഏറ്റുവാങ്ങുകയാണ്. ചിത്രത്തിലെ അമിതമായ വയലൻസ്, ടോക്സിസിറ്റി, സ്ത്രീവിരുദ്ധത എന്നിവയെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണ്.
അതേസമയം, ചിത്രത്തിലെ കൗതുകകരമായൊരു കാര്യം ചൂണ്ടികാണിക്കുകയാണ് ട്രോളന്മാർ. മകനും അച്ഛനും തമ്മിലുള്ള ടോക്സിക് ആയൊരു ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അനിൽ കപൂറിന്റെ മകനായിട്ടാണ് രൺബീർ എത്തുന്നത്. പപ്പയ്ക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു മകൻ. പപ്പാ, പപ്പാ എന്നത് ഒരു മന്ത്രം പോലെ ഉരുവിടുന്ന മകൻ.
ഇപ്പോഴിതാ, അനിമലിൽ രൺബീർ എത്ര തവണ അനിൽ കപൂറിനെ പപ്പാ എന്നു വിളിച്ചിട്ടുണ്ടെന്നതിന്റെ കണക്കെടുക്കുകയാണ് ട്രോളന്മാർ. ഒന്നും രണ്ടും തവണയല്ല, 196 തവണയാണ് രൺബീർ പപ്പാ എന്നു വിളിച്ചതെന്നാണ് ട്രോളന്മാർ കണ്ടെത്തിയിരിക്കുന്നത്.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.