/indian-express-malayalam/media/media_files/na4flSwK5k2ZgNbeGA0N.jpg)
'ജയ് ഗണേഷ്' ഏപ്രിൽ 11നു തിയേറ്ററിൽ എത്താനിരിക്കെ തന്റെ സിനിമയെ തകർക്കാൻ ഇപ്പോൾ തന്നെ പലരും ശ്രമങ്ങൾ തുടങ്ങി എന്ന് നായകൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച ഒരു പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.
"റിലീസ് ചെയ്യാത്ത ഒരു സിനിമയെ താഴെയിറക്കാൻ നിങ്ങൾ എത്രത്തോളം താഴ്ന്നു പോകും എന്ന് കാണാം. ഒരു സിനിമയെ കൊല്ലാൻ ലക്ഷ്യമിട്ടു നടക്കുന്ന ഈ കാര്യം ജനുവരി 1 മുതൽ ആരംഭിച്ച് ഇപ്പോഴും തുടരുകയാണ്... ഞാൻ ഒരിക്കലും നടത്താത്ത പ്രസ്താവനകളും, ഒരിക്കലും പറയാത്ത വാക്കുകളുമാണ് ഒരു സിനിമയെ തകർക്കാൻ വേണ്ടി പ്രചരിക്കുന്നത്. അത് ആരു ചെയ്താലും... എനിക്ക് ഉറപ്പോടെ പറയാൻ കഴിയും..., ഞാനോ എന്റെ സിനിമയോ പരാജയപ്പെടുമെന്നത് നിങ്ങളുടെ സ്വപ്നങ്ങളിൽ മാത്രം നടക്കുന്ന ഒന്നായിരിക്കും. എനിക്ക് മെസ്സേജ് അയച്ച മാന്യനോട് ഞാൻ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ അറിയുന്നവർ വിവേകത്തോടെ പെരുമാറും. സിനിമയിൽ കാണാം. #JaiGanesh ഏപ്രിൽ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്തും. ജയഗണേഷിനൊപ്പം യുഎംഎഫ് (ഉണ്ണി മുകുന്ദൻ ഫിലിംസ്) ആദ്യമായി വിതരണം ചെയ്യുന്ന ചിത്രമാകും ഇത്."
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്'
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയ് ഗണേഷ്.' ഉണ്ണി മുകുന്ദൻ കൂടാതെ ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്‌സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.