scorecardresearch

തലൈവരെ അനുകരിച്ച് പേരക്കുട്ടി; വീഡിയോ

മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാമിന്റെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള വീഡിയോ കാണാം

മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാമിന്റെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള വീഡിയോ കാണാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajinikanth grandson Ved

ജയിലർ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം തലൈവർ രജനീകാന്ത് അഭിനയിക്കുന്ന ചിത്രമാണ് ലാൽ സലാം. മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്. ഫെബ്രുവരി 9നാണ് ചിത്രത്തിന്റെ റിലീസ്. 

Advertisment

ലാൽ സലാമിൻ്റെ റിലീസിന് മുന്നോടിയായി, റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ചെന്നൈയിലെ ശ്രീ സായിറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഒരു ഓഡിയോ ലോഞ്ച് ചടങ്ങ് നടത്തിയിരുന്നു. രജനികാന്തിൻ്റെ കുടുംബാംഗങ്ങൾക്കൊപ്പം ചിത്രത്തിൻ്റെ അണിയറപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ഇവൻ്റിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വീഡിയോയിൽ 'ഒരു മിനി രജനികാന്ത്' കാഴ്ചക്കാരുടെ ശ്രദ്ധ കവരുകയാണ്.  

മറ്റാരുമല്ല, ആ ജൂനിയർ രജനീകാന്ത്, രജനീകാന്തിന്റെ  മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിൻ്റെ മൂത്തമകൻ വേദ് ആണ് ആ കൊച്ചുമിടുക്കൻ. രജനീകാന്തിന്റെ  ബ്ലോക്ക്ബസ്റ്റർ ചിത്രം  ബാഷയിലെ "സ്റ്റൈൽ സ്റ്റൈൽ താൻ" എന്ന തമിഴ് ഗാനം ആസ്വദിക്കുന്നത് കാണാം. ക്യാമറ അവനിലേക്ക് ഫോക്കസ് ചെയ്യുമ്പോൾ, വേദ് തന്റെ മുത്തച്ഛനെ അനുകരിക്കുകയാണ്. 

അതേ പരിപാടിക്കിടെ തന്നെയായിരുന്നു ദളപതി വിജയുമായുള്ള മത്സരത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ രജനികാന്ത് നിരസിച്ചതും. “എൻ്റെ കൺമുന്നിലാണ് വിജയ് വളർന്നത്,” എന്നു പറഞ്ഞ രജനികാന്ത് തൻ്റെ പഴയ ചിത്രങ്ങളിലൊന്ന് വിജയ്‌യുടെ വീട്ടിൽ ചിത്രീകരിച്ച കാര്യവും അനുസ്മരിച്ചു. “ധർമ്മത്തിൻ തലൈവൻ്റെ ഷൂട്ടിംഗ് സമയത്ത്, വിജയ്ക്ക് 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മുകളിലത്തെ നിലയിൽ നിന്ന് എന്നെ നോക്കി നിൽക്കുകയായിരുന്നു ആ കുട്ടി. ഷൂട്ടിംഗ് കഴിഞ്ഞ് എസ്എ ചന്ദ്രശേഖർ എനിക്ക് വിജയ്‌യെ പരിചയപ്പെടുത്തി, അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞു. അവനോട് ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയണമെന്ന് എസ്എ ചന്ദ്രശേഖർ എന്നോട് ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ വിജയ് യെ ഉപദേശിച്ചു.

Advertisment

വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാൽ സലാം നിർമ്മിച്ചിരിക്കുന്നത് ലൈക പ്രൊഡക്ഷൻസിന് കീഴിൽ സുബാസ്കരൻ അല്ലിരാജയാണ്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിഷ്ണു രംഗസാമിയാണ്.

Read More Entertainment Stories Here

Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: