scorecardresearch

അടുത്ത ജന്മം ഷംന കാസിമിന്റെ മകനായി ജനിക്കണം: മിഷ്‌കിൻ

ഡെവിൾ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഷംനയെ കുറിച്ച് വാചാലനായി മിഷ്കിൻ.

ഡെവിൾ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഷംനയെ കുറിച്ച് വാചാലനായി മിഷ്കിൻ.

author-image
Entertainment Desk
New Update
Mysskin Shamna Kasim

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം സജീവമായ നടിയാണ് ഷംന കാസിം.  തമിഴിലും തെലുങ്കിലും പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ 'ദസറ'യ്ക്ക് ശേഷം വീണ്ടും ഡെവിൾ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് ഷംന. 

Advertisment

ഡെവിൾ മൂവിയുടെ പ്രമോഷൻ പരിപാടിയ്ക്കിടയിൽ മിഷ്കിൻ ഷംനയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.   "എന്റെ ജീവിതത്തിൽ ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്. അടുത്ത ജന്മത്തിൽ അവരുടെ മകനായി ജനിക്കണം," മിഷ്കിൻ പറഞ്ഞു. ഷംന എല്ലാക്കാലവും അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും തന്റെ ചിത്രങ്ങളിൽ പൂർണ ഉണ്ടാകുമെന്നും മിഷ്കിൻ കൂട്ടിച്ചേർത്തു. 

സാങ്കൽപ്പികമായൊരു ലോകത്ത് യഥാർത്ഥത്തിൽ ജീവിക്കുന്നു എന്നു തോന്നിപ്പിക്കുന്നതാണ് അഭിനയം. അതുപോലെ അഭിനയിക്കുന്ന നടിയാണ് പൂർണ എന്നും മിഷ്കിൻ പറഞ്ഞു. 

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 2004ല്‍ പുറത്തിറങ്ങിയ 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്തെത്തിയത്. കോളജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ ​വ്ളോഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

Advertisment

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് പൂർണയുടെ ജീവിതപങ്കാളി. ഇരുവർക്കും അടുത്തിടെ ഒരു മകൻ ജനിച്ചിരുന്നു. 

Read More Entertainment Stories Here

Shamna Kasim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: