scorecardresearch

ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞ് പൊലീസ്

തിരുപ്പതിയിൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അനുമതി റദ്ദാക്കിയത്

തിരുപ്പതിയിൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അനുമതി റദ്ദാക്കിയത്

author-image
Entertainment Desk
New Update
Dhanush on DNS Set.jpg

ധനുഷ് ഡിഎൻഎസ് ലൊക്കേഷനിൽ

ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, തമിഴ് സിനിമാ താരം ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിഎൻഎസ്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ് തിരുപ്പതി. ചിത്രീകരണം പൂർത്തിയാകുന്നതിനിടെ തിരുപ്പതിയിലെ ഷൂട്ടിങ്ങ് പൊലീസ് തടഞ്ഞെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

Advertisment

ഷൂട്ടിങ് ഭക്തർക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. അനുമധി റദ്ദാക്കിയതോടെ ചിത്രീകരണം പാതിവഴിയിൽ മുടങ്ങി. പ്രദേശത്തെ ആംബുലൻസുകൾക്കടക്കം, യാത്ര തടസ്സമുണ്ടാക്കുന്ന ഗതാഗതകുരുക്ക് അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ്, തിരുപ്പതി പോലീസ് ചിത്രത്തിന് അനുവദിച്ച ഷൂട്ടിങ് അനുമതി റദ്ദാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തിരുപ്പതി മലനിരകളുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന അൽബിരി എന്ന സ്ഥലത്താണ് ചിത്രീകരണം ആരംഭിച്ചത്. മറ്റ് വാഹനങ്ങൾ വിവിധ റൂട്ടുകളിലേക്ക് തിരിച്ചുവിടേണ്ടി വന്നതും, ഗതാഗതക്കുരുക്ക് വർദ്ധിപ്പിച്ചിരുന്നു. കൂടാതെ തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം ചിത്രീകരിക്കാനുള്ള പദ്ധതിയും വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതാണ് അധികൃതരുടെ ഇടപെടലിന് കാരണമായത്.

ധനുഷിനൊപ്പം തെലുങ്ക് താരം നാഗാർജുന ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ് തിരുപ്പതി. ധാരാവി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും, നാഗാർജുന ഗ്യാങ്സ്റ്ററായാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ഊഹാപോഹങ്ങൾ സ്ഥിരീകരിക്കാൻ നിർമ്മാതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ധനുഷ്, നാഗാർജുന എന്നിവരെ കൂടാതെ രശ്മിക മന്ദാന, ജിം സർബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Read Here

Advertisment
Dhanush Nagarjuna Akkineni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: