/indian-express-malayalam/media/media_files/eAMwMkJuQYesTblA77uP.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/പ്രിയങ്ക ചോപ്ര
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. ഇരുവരും വിവാഹ ശേഷം ലോസ് ഏഞ്ചൽസിലെ തങ്ങളുടെ സ്വപ്നഭവനത്തിലാണ് താമസിച്ചുരുന്നത്. വലിയ വിലനൽകി വാങ്ങിയ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും, വീട്ടിൽ നിന്ന് താരങ്ങൾ മാറിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. മഴപെയ്തതോടെ വീടുമൊത്തം ചോർന്നൊലിച്ച് പൂപ്പൽ ബാധയായതാണ് താരങ്ങൾക്ക് തലവേദനയായത്.
വീടിനുണ്ടായ നാശനഷ്ടം, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും താമസയോഗ്യമല്ലാ എന്നും ആരോപിച്ച്, വിൽപ്പനക്കാരുമായി നിയമപോരാട്ടത്തിലാണ് താരങ്ങൾ ഇപ്പോൾ. ഏഴ് കിടപ്പുമുറികൾ, ഒമ്പത് കുളിമുറികൾ, താപനില നിയന്ത്രിക്കാവുന്ന വൈൻ സ്റ്റോറേജ്, അത്യാദുനിക അടുക്കള, ഹോം തിയേറ്റർ, ബൗളിംഗ് ആലി, സ്പാ, സ്റ്റീം ഷവർ, ജിം, ബില്യാർഡ്സ് റൂം എന്നിവയുള്ള ആഡംബര ഭവനമാണ് ദമ്പതികൾ 2019-ൽ 20 മില്യൺ ഡോളർ നൽകി സ്വന്തമാക്കിയത്.
അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ എല്ലാ ചിലവുകളും വാദിക്ക് തിരികെ നൽകണമെന്നും, ഉപയോഗ നഷ്ടത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും പരിഹാരം കാണണമെന്നും, പരാതിയിൽ പറയുന്നു. അറ്റകുറ്റപ്പണികൾക്കായുള്ള ചിലവ് 1.5 മില്യൺ ഡോളർ കവിയുമെന്നും, 2.5 മില്യൺ ഡോളർ (ഏകദേശം 13 മുതൽ 20 കോടി രൂപ വരെ) വരെ ഉയരുമെന്നും, റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ലോസ് ഏഞ്ചൽസിലെ വീട്ടിൽ താമസിച്ചായിരുന്നു പ്രിയങ്കയും ജോനാസും ജോലി സംബന്ധമായി വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ തീരുന്നതുവരെ പ്രിയങ്കയും നിക്കും മകൾ മാൾട്ടി മേരിയും മറ്റൊരു വീട്ടിലാണ് ഇപ്പോൾ താമസം.
ഇദ്രിസ് എൽബ, ജോൺ സീന എന്നിവർക്കൊപ്പമുള്ള ഹെഡ്സ് ഓഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക അടുത്തതായി അഭിനയിക്കുന്നത്. ആലിയ ഭട്ട് , കത്രീന കൈഫ് എന്നിവർക്കൊപ്പം ഫർഹാൻ അക്തറിന്റെ ജീ ലെ സരാ എന്ന ചിത്രത്തിൽ നായികമാരിൽ ഒരാളായി പ്രിയങ്ക എത്തുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
Read Here
- ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞ് പൊലീസ്
- കിലുക്കാംപെട്ടി പോലെ അമ്മക്കൊരു രാജകുമാരി; മകളുമൊത്ത് ശിവദ, ചിത്രങ്ങൾ
- പടം ഇറങ്ങിയില്ല, അതിനു മുൻപ് തുടങ്ങി; തന്റെ സിനിമയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ല എന്ന് ഉണ്ണി മുകുന്ദൻ
- തലൈവരെ അനുകരിച്ച് പേരക്കുട്ടി; വീഡിയോ
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- അടുത്ത ജന്മം ഷംന കാസിമിന്റെ മകനായി ജനിക്കണം: മിഷ്കിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.