/indian-express-malayalam/media/media_files/lkFQgHVkT97rttdIgG3d.jpg)
Image. Jyothika/Instagram
അടുത്തിടെയാണ് സൂര്യയും (Suriya) ജ്യോതികയും (Jyothika) മക്കളും ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മാറിയത്. ജ്യോതികയുടെ അച്ഛനമ്മമാരുടെ അടുത്ത് കൂടുതൽ സമയം ചെലവിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം എന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചെന്നൈയിൽ നിന്നും മാറിയ ഇവരുടെ മക്കൾ ദിയ, ദേവ് എന്നിവർ ഇപ്പോൾ മുംബൈയിലാണ് പഠിക്കുന്നത്. മുംബൈയിലെ മികച്ച സ്കൂളുകളിൽ ഒന്നായ അസെൻഡ് ഇന്റർനാഷണൽ സ്കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്.
പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്കൂളിലെ ഒരു ഹൗസിന്റെ ക്യാപ്റ്റൻ ആണ്. ദേവ് ആകട്ടെ കായിക ഇനങ്ങളിൽ ആണ് മികവ് തെളിയിച്ചിരിക്കുന്നത്. മക്കളുടെ സ്കൂളിലെ സ്പോർട്സ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടികളുടെ വീഡിയോ ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കു വച്ചിട്ടുണ്ട്.
'ക്യാപ്റ്റൻ ദിയ, ദേവ്... അഭിമാനമാണ് നിങ്ങൾ' എന്നാണ് വീഡിയോയ്ക്ക് ജ്യോതിക നൽകിയ അടികുറിപ്പ്. ജ്യോതികയും സൂര്യയും സ്‌പോർട് ഡേ പരിപാടികളിൽ പങ്കെടുത്തു എന്നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റു ചില ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
സൂര്യയുമായി വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം; ഫിൻലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോ പങ്കു വച്ച് ജ്യോതിക
തമിഴ് ചലച്ചിത്ര മേഖലയിലെ ഏറെ ആരാധക പിന്തുണയുള്ള താരജോഡികളാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ ദാമ്പത്യത്തിന് ഒടുവിൽ ഇരുവരും വേർപിരിയുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ നിറഞ്ഞിരുന്നു. ജ്യോതിക മക്കളുമായി മുംബൈയിലേക്ക് താമസം മാറാൻ തീരുമാനിച്ചതോടെയാണ് ഊഹാപോഹങ്ങൾ സജീവമായത്.
എന്നാൽ, ഇപ്പോൾ ജ്യോതിക പങ്കുവച്ച വീഡിയോയാണ് കിംവദന്തികൾക്ക് വിരാമമിട്ട് ശ്രദ്ധനേടുന്നത്. സൂര്യയോടൊപ്പം ഫിൻലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
മഞ്ഞുപെയ്യുന്ന ഫിൻലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരെയും വീഡിയോയിൽ കാണാം. “ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിൻ്റെ നിറങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങാം" ജ്യോതിക വീഡിയോയിൽ കുറിച്ചു.
ജ്യോതിക മുംബൈയിലേക്ക് മാറിയതായി കുറച്ച്കാലം മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സ്ഥലംമാറിയത് താൽക്കാലികമാണെന്നും മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഈ സ്ഥലംമാറ്റമെന്നും ജ്യോതിക പിന്നീട് പറഞ്ഞിരുന്നു.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.