/indian-express-malayalam/media/media_files/K4casJecoYpod69uey5n.jpg)
Dr. Elizabeth Udayan and Bala
Elizabeth Udayan: സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന രണ്ടുപേരാണ് നടൻ ബാലയും ഭാര്യ എലിസബത്ത് ഉദയനും. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതിനിടയിൽ എലിസബത്ത് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാനും വേണ്ടി വിഡ്ഢിയല്ല നിങ്ങൾ' എന്ന് തുടങ്ങുന്ന ഇംഗ്ളീഷിലുള്ള ഒരു കുറിപ്പാണ് എലിസബത്ത് പങ്കിട്ടിരിക്കുന്നത്. നല്ല ഹൃദയമുള്ളവർ സ്നേഹിക്കുന്നവരിൽ നിന്നും ഏറെ തിരിച്ചടികൾ നേരിടുമെന്നും എലിസബത്തിന്റെ കുറിപ്പിൽ പറയുന്നു.
"പൂർണ്ണഹൃദയത്തോടെ ഒരാളെ സ്നേഹിക്കാനും നിങ്ങൾക്ക് നല്ലതല്ലാത്ത ഒരാളെ ആഗ്രഹിക്കാനും നിങ്ങൾ ഊമയല്ല. നല്ല മനസ്സുള്ള ആളുകൾക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ളത്; നമ്മൾ ആളുകളിൽ ഏറ്റവും മികച്ചത് കാണുകയും അവർ നമ്മിലും അത് കാണുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരാളെ കൊണ്ട് സ്നേഹിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. അതിനാൽ നിങ്ങളെ ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്കായി കാത്തിരിക്കാതിരിക്കുക എന്നതും പ്രധാനമാണ്. ഒരു ദിവസം ഉണർന്ന് ഇനി നിന്നെ സ്നേഹിക്കുന്നില്ലെന്ന് തീരുമാനിക്കുന്നവർക്കായി, അവർ പോകട്ടെ. അവർ ആ അടയാളം തരുന്ന നിമിഷം അവർ പോകട്ടെ. തുടക്കം മുതൽ അവർ നേരെയാകില്ലെന്ന് അറിയാമായിരുന്നു. ഒരു ഓർമ്മപ്പെടുത്തൽ, പ്രതികരണമില്ല എന്നതിനർത്ഥം പ്രതീക്ഷയുണ്ടെന്നല്ല. നിങ്ങൾ അവരുമായി ആദ്യമായി പ്രണയത്തിലായതുപോലെ, പ്രണയം വീണ്ടും കണ്ടെത്താനുള്ള ക്രേസി ഐഡിയകൾ കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. അവർ നിങ്ങളെ അദ്ഭുതപ്പെടുത്താതെ വിട്ടുപോകുമ്പോൾ, വീണ്ടും വീണ്ടും വരാൻ അനുവദിക്കരുത്. സ്നേഹത്തിനായി കാത്തിരുന്ന് മുഷിയാൻ നിങ്ങൾ നിങ്ങൾ അർഹരല്ല; അത് പോയി," കുറിപ്പിൽ പറയുന്നതിങ്ങനെ.
2021 സെപ്റ്റംബറിലായിരുന്നു ബാല- എലിസബത്ത് വിവാഹം. ഇടക്കാലത്ത് ബാല അസുഖബാധിതനായി ആശുപത്രിയിൽ ആയപ്പോഴും എലിസബത്ത് കൂടെയുണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ബാലയ്ക്ക് ഒപ്പം എലിസബത്തിനെ കാണാത്തതാണ് ആരാധകരെ ഇരുവരും വേർപിരിഞ്ഞോ എന്ന രീതിയിലുള്ള സംശയത്തിലേക്ക് നയിച്ചത്. എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് അടുത്തിടെ ബാല വെളിപ്പെടുത്തിയതും ശ്രദ്ധ നേടിയിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട് കേരളം വിട്ടിരിക്കുകയാണ് താനെന്ന് എലിസബത്തും യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഡോക്ടറായി പ്രവർത്തിക്കുകയാണ് എലിസബത്ത് ഉദയൻ.
Read More Entertainment Stories Here
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്; 'കാണാൻ പാടില്ലാത്തതു കണ്ട' ബാലയ്ക്ക് അഭിരാമിയുടെ മറുപടി
- ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്; മക്കളുടെ വിജയങ്ങളിൽ അഭിമാനമെന്ന് ജ്യോതിക
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- കാശിനോട് ഒരു താത്പര്യവുമില്ലാത്ത ആളാ... സായ് പല്ലവിയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.