scorecardresearch

ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്; 'കാണാൻ പാടില്ലാത്തതു കണ്ട' ബാലയ്ക്ക് അഭിരാമിയുടെ മറുപടി

"രാവും പകലും പാട്ടുപാടിയും അക്ഷീണം പ്രയത്നിച്ചും ഭാവി സുരക്ഷിതമാകാൻ ഞങ്ങൾ ഇപ്പോഴും പാടുപെടുകയാണ്. ഞങ്ങൾക്ക് പ്രായമായൊരു അമ്മയും നിരപരാധിയായൊരു കുട്ടിയുമുണ്ട്. ഈ ചതികൾ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു."

"രാവും പകലും പാട്ടുപാടിയും അക്ഷീണം പ്രയത്നിച്ചും ഭാവി സുരക്ഷിതമാകാൻ ഞങ്ങൾ ഇപ്പോഴും പാടുപെടുകയാണ്. ഞങ്ങൾക്ക് പ്രായമായൊരു അമ്മയും നിരപരാധിയായൊരു കുട്ടിയുമുണ്ട്. ഈ ചതികൾ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു."

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bala | Amritha Suresh | Abhirami  Suresh

"ഉറച്ച ബോധ്യമില്ലാതെ ഒരാളെ വേട്ടയാടിയും പരോക്ഷമായി വധിച്ചും വ്യക്തിഹത്യ നടത്തിയും   ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും അവരുടെ കാലിൽ നിൽക്കുകയും ചെയ്യുമ്പോൾ അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത് മൃഗീയമാണ്"

2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്. മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം, ഒരു അഭിമുഖത്തിനിടെ  വിവാഹമോചനത്തിന്റെ കാരണം ബാല തുറന്നു പറഞ്ഞതും വാർത്തയായിരുന്നു.  'കാണാൻ പാടില്ലാത്തതു കണ്ണുകൊണ്ടു കണ്ടു' എന്നായിരുന്നു ബാല വിവാഹമോചനത്തിനുള്ള കാരണമായി പറഞ്ഞത്.

Advertisment

വേർപിരിഞ്ഞ് വർഷങ്ങൾക്കിപ്പുറമുള്ള ബാലയുടെ ഈ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ വിമർശനങ്ങൾക്കു ഇടയാക്കിയിരുന്നു. ഇപ്പോഴിതാ, ബാലയുടെ വാക്കുകളോട് പരോക്ഷമായി പ്രതികരിച്ചുകൊണ്ട് അമൃത സുരേഷിന്റെ സഹോദരിയും ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

 'ബാലയുടെ ലക്ഷ്യം അമൃതയെ നാണം കെടുത്തുക' എന്നതു മാത്രമാണെന്ന് ബാലയെ  വിമർശിച്ചുകൊണ്ട് യൂട്യൂബറായ അരിയണ്ണൻ പങ്കുവച്ച വീഡിയോയും അഭിരാമി ഷെയർ ചെയ്തിട്ടുണ്ട്. ആ വീഡിയോയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഭിരാമിയുടെ കുറിപ്പ്. 

"നിങ്ങൾ ആരാണെന്നോ നേരിട്ടോ എനിക്കറിയില്ല, എന്നാൽ ദീർഘകാലമായി തുടരുന്ന ഏകപക്ഷീയമായ പീഡനത്തിനെതിരെ നിങ്ങൾ വിവേകപൂർണ്ണമായൊരു പോയിന്റാണ് ഉയർത്തിയത്. 

Advertisment

വാർത്തകളും നെഗറ്റിവിറ്റികളും പരക്കാതിരിക്കാനും കാര്യങ്ങൾ  കൂടുതൽ വഷളാകാതിരിക്കാനും ഞങ്ങൾ മിണ്ടാതിരുന്നു. ഞങ്ങൾക്കൊരു കുഞ്ഞുണ്ട്, അവളെ വാർത്തകളിലേക്കും മാധ്യമങ്ങളിലേക്കും നെഗറ്റീവായി വലിച്ചിഴക്കപ്പെടാതിരിക്കാൻ വേണ്ടി. 

സാമ്പത്തികമായി ഞങ്ങളേക്കാൾ മുകളിലാണ് എതിർവശം,  ജീവിക്കാനുള്ള ഞങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടാൻ പോലും ഞങ്ങൾ വളരെ ദുർബലരായിരിക്കുന്നു.

രാവും പകലും പാട്ടുപാടിയും  അക്ഷീണം പ്രയത്നിച്ചും ഞങ്ങളുടെ ഭാവി സുരക്ഷിതമാകാൻ, നിങ്ങളെയെല്ലാവരെയും പോലെ നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾ ഇപ്പോഴും പാടുപെടുകയാണ്. ഞങ്ങൾക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്.

എന്തിന്, ഈ ചതികൾ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു.

സ്നേഹവും ബഹുമാനവും നേടാനായി ആരെയെങ്കിലും കബളിപ്പിക്കാനോ കള്ളത്തരം കാണിക്കാനോ ഞങ്ങൾ വന്നിട്ടില്ല,  ഞങ്ങൾക്കറിയാവുന്നത് ഞങ്ങൾ ചെയ്യുന്നു, ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങൾക്ക് നൽകിയ സംഗീതം. കഠിനാധ്വാനത്തിലൂടെ ഞാൻ എന്റെ പാഷനെ പിന്തുടരുന്നു, പഠനവും വരുമാനമാർഗ്ഗവും നോക്കുന്നു.  വർഷങ്ങളായി തുടരുന്ന ഈ അവ്യക്തമായ സൈബർ അപകീർത്തികളിൽ വിശ്വസിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം ആളുകളെങ്കിലും ഉണ്ടെന്നത് ഭയാനകമാണ്. 

ഉറച്ച ബോധ്യമില്ലാതെ ഒരാളെ വേട്ടയാടിയും പരോക്ഷമായി വധിച്ചും വ്യക്തിഹത്യ നടത്തിയും   ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും അവരുടെ കാലിൽ നിൽക്കുകയും ചെയ്യുമ്പോൾ അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത് മൃഗീയമാണ്. 

ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയെ തൃപ്തിപ്പെടുത്താനായി മറ്റുള്ളവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരരുത്," ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അഭിരാമി പറയുന്നു. 

Read More Entertainment Stories Here

Singer Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: