/indian-express-malayalam/media/media_files/TaE1EbzMV1vOg9qFMiaQ.jpg)
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയെന്ന് ശ്രീവിദ്യയെ വിശേഷിപ്പിച്ചത് സംവിധായകൻ കെ ജി ജോർജ് ആയിരുന്നു. ഒരുകാലത്ത് മലയാളികളെ സംബന്ധിച്ചും സ്വപ്നസുന്ദരിയായിരുന്നു ശ്രീവിദ്യ. മലയാളത്തിന്റെ ശ്രീ എന്നു ഓരോ മലയാളിയും നെഞ്ചിലേറ്റിയ നടി.
ശ്രീവിദ്യയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ആരാധകരുടെ കൗതുകം നേടുന്നത്. താരത്തിന്റെ സഹോദരൻ ശങ്കരരാമനെയും ചിത്രത്തിൽ കാണാം.
ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലായിരുന്നു ശ്രീവിദ്യയുടെ ജനനം. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തു വളർന്ന ആ പെൺകുട്ടി 13-ാം വയസ്സിൽ സിനിമയിലെത്തി. ‘തിരുവുൾ ചൊൽവർ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പിന്നീട് എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല‘യിൽ (1969) സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. മനോഹരമായ ആ കണ്ണുകളും ഐശ്വര്യം തുളുമ്പുന്ന മുഖവും അഭിനയ മികവും മലയാളികളുടെ ഹൃദയം കവർന്നു. ‘അംബ അംബിക അംബാലിക’, ‘സൊല്ലത്താൻ നിനക്കിറേൻ’, ‘അപൂർവരാഗങ്ങൾ’ എന്നിങ്ങനെ തമിഴകത്ത് തിളങ്ങി നിൽക്കുമ്പോഴും ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ അവർ ശ്രദ്ധ നേടി. ഏറ്റവും കൂടുതൽ ശ്രീവിദ്യ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു.
മൂന്നു തവണ കേരള സംസ്ഥാന പുരസ്കാരങ്ങൾ ശ്രീവിദ്യയെ തേടിയെത്തി. 1979ൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങളാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്തത്. 1983-ൽ ‘രചന’, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെ അവർ വീണ്ടും മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.
ഗായിക എന്ന രീതിയിലും ശ്രീവിദ്യ തന്നെ അടയാളപ്പെടുത്തിയിരുന്നു. ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയായി. പിന്നീട് നിരവധി ചിത്രങ്ങൾക്കായി പാടി. മിനി സ്ക്രീനിലും ശ്രീവിദ്യ തന്റെയിടം കണ്ടെത്തി. ‘അവിചാരിതം’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡും ശ്രീവിദ്യ നേടിയിരുന്നു.
Read More Entertainment Stories Here
- ത മങ്കേഷ്കർ സ്കൂളിൽ പോയത് ആദ്യ ദിനം മാത്രം; ആദ്യ പാഠങ്ങൾ പഠിച്ചത് വീട്ടിലെ സഹായിയിൽ നിന്ന്
- അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല: എലിസബത്തിന്റെ കുറിപ്പ് വൈറൽ
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ബിജു പൗലോസിന്റെ തിരിച്ചുവരവ് നിവിൻ ആരാധകരെ ത്രില്ലടിപ്പിക്കുന്നത് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.