scorecardresearch

അഞ്ചരമാസം ഗർഭിണിയാണ്; ട്രെയിലർ ലോഞ്ചിനിടെ സർപ്രൈസുമായി യാമി ഗൗതം

ആർട്ടിക്കിൾ 370ന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു യാമിയുടെ വെളിപ്പെടുത്തൽ

ആർട്ടിക്കിൾ 370ന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു യാമിയുടെ വെളിപ്പെടുത്തൽ

author-image
Entertainment Desk
New Update
Yami Gautam pregnany

Yami Gautam and Aditya Dhar

പുതിയ ചിത്രം ആർട്ടിക്കിൾ 370 ട്രെയിലർ ലോഞ്ചിനിടെ പ്രെഗ്നനൻസി അനൗൺസ് ചെയ്ത് നടി യാമി ഗൗതമും  ഭർത്താവും സിനിമാ നിർമ്മാതാവുമായ ആദിത്യ ധറും. ജീവിതത്തിൽ വലിയൊരു മാറ്റത്തിനു തയ്യാറെടുക്കുകയാണെന്നും താൻ അഞ്ചര മാസം ഗർഭിണിയാണെന്നും യാമി പറഞ്ഞു.

Advertisment

“ഈ സിനിമ ഒരു ഫാമിലി അഫെയർ ആണെന്നു പറയാം. എൻ്റെ സഹോദരൻ അവിടെ ഉണ്ടായിരുന്നു, എൻ്റെ ഭാര്യ അവിടെ ഉണ്ടായിരുന്നു, ഞങ്ങളുടെ കുഞ്ഞുമുണ്ട്. മനോഹരമായൊരു  സമയമായിരുന്നു അത്, സിനിമ സംഭവിച്ച രീതി, കുഞ്ഞിനെക്കുറിച്ച് ഞങ്ങൾ അറിഞ്ഞ രീതി അതെല്ലാം അത്ഭുതകരമായിരുന്നു,"  ആദിത്യ ധർ പറഞ്ഞു. 

ഗർഭകാലത്തെ ഷൂട്ടിംഗ് അനുഭവങ്ങൾ യാമിയും പങ്കിട്ടു. “അത് ശരിക്കും മാനസികമായി തളർത്തുന്നതായിരുന്നു. എനിക്ക് അതിൽ തീസിസ് തന്നെ എഴുതാനാവും. നിരവധി ചോദ്യങ്ങളുണ്ട്, മിക്കതും വെല്ലുവിളി നിറഞ്ഞതാണ്. മാതൃത്വത്തെക്കുറിച്ചും എല്ലാം എങ്ങനെ ഒരുമിച്ച് മാനേജ് ചെയ്തുവെന്നും നിങ്ങൾ എന്നോട് ചോദിച്ചാൽ, ആദിത്യ എൻ്റെ അരികിൽ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നുവെന്ന് എനിക്കറിയില്ല, ഒപ്പം ലോകേഷ് ഭയ്യ, സെറ്റിലുള്ള എല്ലാവരും."

Advertisment

“കഠിനമായ പരിശീലനമായിരുന്നു സിനിമയ്ക്ക് വേണ്ടി. ജാഗ്രതയോടെ ഇരിക്കാൻ ഞാൻ ശ്രമിച്ചു, എല്ലാറ്റിനും  മേൽനോട്ടം വഹിച്ച എല്ലാ ഡോക്ടർമാരോടും ഞാൻ നന്ദിയുള്ളവളാണ്. കുഞ്ഞും എല്ലാറ്റിന്റെയും ഭാഗമായിരുന്നു. എൻ്റെ അമ്മയിൽ കണ്ടു ശീലിച്ച കാര്യങ്ങളും എനിക്ക് പ്രചോദനമായിരുന്നു, ” യാമി പറഞ്ഞു. 

രണ്ട് വർഷത്തോളം ഡേറ്റിംഗിലായിരുന്ന യാമിയും ആദിത്യയും 2021 ജൂണിലാണ് വിവാഹിതയായത്.  ഉറി: ദ സർജിക്കൽ സ്ട്രൈക്കിൻ്റെ സെറ്റിൽ വച്ചാണ് അവർ കണ്ടുമുട്ടിയത്.

ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 370ലെ പ്രധാന താരങ്ങൾ യാമി ഗൗതമും പ്രിയാമണിയും ആണ്. ജ്യോതി ദേശ് പാണ്ഡെ, ആദിത്യ ധർ, സഹോദരൻ ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ആക്ഷൻ പാക്ക്ഡ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ഫെബ്രുവരി 23ന്  തിയേറ്ററുകളിൽ എത്തും. അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി എന്നിവർക്കൊപ്പം അഭിനയിച്ച ഒഎംജി 2 ആണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ യാമി ചിത്രം. 

Read More Entertainment Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: