/indian-express-malayalam/media/media_files/9sysMKBF3rtxLWwolL7O.jpg)
റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്ക് എന്ന ചിത്രത്തിലെ ശ്രീദേവി സ്വാമിനാഥനെ അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാനാവില്ല. മരിയ റോയി ആയിരുന്നു ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. മരിയയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. നോട്ട്ബുക്കിൽ അഭിനയിക്കുമ്പോൾ മരിയയ്ക്ക് പ്രായം 19 വയസ്സ്.
ദി ഫിലിം സ്റ്റാർ, ഹോട്ടൽ കാലിഫോർണിയ, മുംബൈ പൊലീസ് എന്നിങ്ങനെ ഏതാനും ചില ചിത്രങ്ങളിൽ കൂടി വേഷമിട്ടെങ്കിലും പിന്നീട് മരിയ അഭിനയത്തോട് വിട പറയുകയായിരുന്നു.
ഒരു സലൂണിൽ നിന്നുള്ള മരിയയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ട താരത്തെ കണ്ട സന്തോഷത്തിലാണ് ആരാധകരും. "ഈ കൊച്ചിന്റെ മുഖത്തിനു ഒരു മാറ്റവുമില്ലല്ലോ. മുടിയൊന്നു നല്ലോണം ചുരുണ്ടു. ആ മുടിയൊന്നു പൊന്തിച്ചു കെട്ടി ബണ്ണിട്ടാൽ പഴേ ശ്രീദേവിയായി", "അന്ന് മരിച്ച ശ്രീയെ ഇന്നാണ് കാണുന്നത്" എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
മേരി റോയി, അരുന്ധതി റോയി എന്നിവരുമായും മരിയയ്ക്ക് ബന്ധമുണ്ട്. സാമൂഹ്യപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. അരുന്ധതി റോയ് ആവട്ടെ, മരിയയുടെ അച്ഛന്‍ ലളിത് റോയിയുടെ സഹോദരിയും.
മികച്ചൊരു നർത്തകി കൂടിയായ മരിയ ഇന്ത്യ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നായി വിവിധ നൃത്തരൂപങ്ങളിൽ പ്രാവിണ്യം നേടിയിട്ടുണ്ട്. 2015-ൽ ആയിരുന്നു മരിയയുടെ വിവാഹം. സ്മിത്ത് ആണ് മരിയയുടെ ജീവിത പങ്കാളി.
Read More Entertainment Stories Here
- വേദന കൊണ്ട് അവശയായ പേളി, സ്നേഹത്തോടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന നില; ഈ വീഡിയോ മനസ്സു നിറയ്ക്കും
- അപ്പാ, കലിപ്പ് ഇത്ര മതിയോ?; കുട്ടി നിലങ്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നീരജ് മാധവ്
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us