scorecardresearch

ഇതാണ് മഞ്ഞുമ്മൽ ബോയ്സിലെ ആ വൃത്തിക്കാരൻ: റിയൽ ലൈഫ് സുധിക്കൊപ്പം ദീപക് പറമ്പോൽ

മഞ്ഞുമ്മൽ ബോയ്സിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിനു പ്രചോദനമായ യഥാർത്ഥ മഞ്ഞുമ്മൽക്കാരനൊപ്പമുള്ള ചിത്രവുമായി നടൻ ദീപക് പറമ്പോൽ

മഞ്ഞുമ്മൽ ബോയ്സിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിനു പ്രചോദനമായ യഥാർത്ഥ മഞ്ഞുമ്മൽക്കാരനൊപ്പമുള്ള ചിത്രവുമായി നടൻ ദീപക് പറമ്പോൽ

author-image
Entertainment Desk
New Update
Deepak Parambol

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സ്  വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം തന്നെ ഏതാണ്ട് 3.3 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. 

Advertisment

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സർവൈവൽ ത്രില്ലറാണ് ചിത്രം. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു ചങ്ങാതികൂട്ടം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും അവരുടെ അതിജീവനവുമാണ് ചിത്രം പറയുന്നത്. സാങ്കേതികപരമായി മികവു പുലർത്തുകയും   പ്രേക്ഷകരുമായി വൈകാരികപരമായി കണക്റ്റാവുകയും ചെയ്ത മഞ്ഞുമ്മൽ ബോയ്സും അണിയറപ്രവർത്തകരും അഭിനേതാക്കളുമെല്ലാം മികച്ച പ്രതികരണം ഏറ്റുവാങ്ങുകയാണ്.

നടൻ ദീപക് പറമ്പോൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ഞുമ്മൽ ബോയ്സിൽ ദീപക് അവതരിപ്പിച്ച കഥാപാത്രത്തിനു പ്രചോദനമായ മഞ്ഞുമ്മൽക്കാരൻ സുധിയും ചിത്രത്തിലുണ്ട്. സുധിയുടെ ശീലങ്ങൾ വരെ ദീപക് പകർത്തിയിട്ടുണ്ടെന്ന് അഭിനന്ദിച്ചുകൊണ്ട് സുധിയുടെ ഭാര്യ ഷെയർ ചെയ്തൊരു മേസേജും ദീപക് ഷെയർ ചെയ്തിട്ടുണ്ട്. 

മഞ്ഞുമ്മൽ ബോയ്സിൽ വൃത്തിഭ്രാന്തനായ, ഇടയ്ക്കിടെ കുളിക്കുന്ന, വസ്ത്രങ്ങൾ എപ്പോഴും വൃത്തിയായി ഇരിക്കണം എന്നാഗ്രഹിക്കുന്ന കഥാപാത്രമായാണ് ദീപക് എത്തുന്നത്. "എല്ലാ ഗ്യാങ്ങിലും കാണും ഇങ്ങനെത്തെ ഒരു വൃത്തിയുള്ള കൂട്ടുകാരൻ," എന്നാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളിലൊന്ന്. 

Advertisment

Read More

Soubin Shahir Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: