/indian-express-malayalam/media/media_files/XuAgfeEoKKrEyQjS68HE.jpg)
Manjummel Boys Box office collection
Manjummel Boys box office collection Day 1: സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സ് വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രം. മമ്മൂട്ടി- രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന്റെ ആദ്യദിന കളക്ഷനിലും മുകളിലാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്.
ചിത്രത്തിന്റെ ഇന്ത്യൻ തിയേറ്ററുകളിൽ നിന്നുള്ള നെറ്റ് കളക്ഷൻ 3.3 കോടി രൂപയാണെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച ചിത്രം കേരള വിപണിയിൽ 59.29 ശതമാനം ഒക്യുപെൻസി നേടി. പ്രഭാത പ്രദർശനങ്ങളിൽ 54.42 ശതമാനം ഒക്യുപെൻസി രേഖപ്പെടുത്തിയപ്പോൾ, ഉച്ചകഴിഞ്ഞ് ഈ കണക്ക് 52.01 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും, ഒക്യുപ്പൻസി നിരക്ക് പിന്നീട് ക്രമാനുഗതമായി വർദ്ധിച്ചു, ഈവനിംഗ് ഷോകളിൽ 58.21 ശതമാനത്തിലെത്തി, രാത്രി സ്ക്രീനിംഗുകളിൽ 72.50 ശതമാനത്തോളമായിരുന്നു ഒക്യുപെൻസി.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സർവൈവൽ ത്രില്ലറാണ് ചിത്രം.
2006ൽ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു ചങ്ങാതികൂട്ടം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും അവരുടെ അതിജീവനവുമാണ് ചിത്രം പറയുന്നത്. സാങ്കേതികപരമായി മികവു പുലർത്തുകയും പ്രേക്ഷകരുമായി വൈകാരികപരമായി കണക്റ്റാവുകയും ചെയ്യുന്ന ചിത്രം പ്രേമലുവിനും ഭ്രമയുഗത്തിനും ശേഷമുള്ള മറ്റൊരു ഹിറ്റാകും എന്ന സൂചന മഞ്ഞുമ്മൽ ബോയ്സിന്റെ ആദ്യഷോ പൂർത്തിയായപ്പോൾ തന്നെ ലഭിച്ചിരുന്നു. ആദ്യ ദിനത്തിലെ തിയേറ്റർ കണക്കുകൾ അതിനു അടിവരയിടുകയാണ് ഇപ്പോൾ.
Read More
- Manjummel Boys Review: ശ്വാസമടക്കി പിടിച്ച് മാത്രം കാണാനാവുന്ന ഗംഭീര സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' റിവ്യൂ
- നിങ്ങൾ സ്ക്രീനിൽ കണ്ടത് ഞങ്ങളുടെ ജീവിതം: റിയൽ മഞ്ഞുമ്മൽ ബോയ്സ് പറയുന്നു
- കയറിവാടാ മക്കളേ; മഞ്ഞുമ്മൽ ബോയ്സിനെ പ്രേമയുഗത്തിലേക്ക് സ്വാഗതം ചെയ്ത് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.