scorecardresearch

തപ്സി പന്നു വിവാഹിതയാവുന്നു

ഉദയ്പൂരിൽ നടക്കുന്ന വിവാഹം സിഖ്, ക്രിസ്ത്യൻ ആചാരങ്ങൾ സമന്വയിച്ചുള്ളതായിരിക്കും എന്നാണ് റിപ്പോർട്ട് 

ഉദയ്പൂരിൽ നടക്കുന്ന വിവാഹം സിഖ്, ക്രിസ്ത്യൻ ആചാരങ്ങൾ സമന്വയിച്ചുള്ളതായിരിക്കും എന്നാണ് റിപ്പോർട്ട് 

author-image
Entertainment Desk
New Update
Taapsee Pannu  | Mathias Boe

ബോളിവുഡിലെ സമകാലിക നടിമാരുടെ ലിസ്റ്റിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന താരമാണ്  തപ്സി പന്നു.  പിങ്ക്, നാം ഷബാന, ബേബി, തപ്പഡ് തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ തപ്സിയുടെ ഒടുവിൽ എത്തിയ ചിത്രം  ഷാരൂഖ് ഖാനൊപ്പമുള്ള 'ഡങ്കി' ആയിരുന്നു. 

Advertisment

ബാഡ്മിന്റൺ താരം മത്യാസ് ബോയുമായി തപ്സി ഡേറ്റിംഗിലാണെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ട്. മത്യാസും തപ്സിയും  വിവാഹിതരാവുമെന്നാണ് പുതിയ റിപ്പോർട്ട്. തപ്സി തൻ്റെ ദീർഘകാലസുഹൃത്തായ മത്യാസിനെ മാർച്ചിൽ വിവാഹം കഴിക്കും എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഉദയ്പൂരിൽ നടക്കുന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബവും  മാത്രമേ പങ്കെടുക്കൂ. വിവാഹം സിഖ്, ക്രിസ്ത്യൻ ആചാരങ്ങൾ സമന്വയിച്ചുള്ളതായിരിക്കും. 

ഒരു ദശാബ്ദത്തിലേറെയായി, തപ്‌സിയും മത്യാസും പ്രണയത്തിലാണ്. അടുത്തിടെ രാജ് ഷമണിയുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ, തപ്‌സി തൻ്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും മത്യാസുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും സംസാരിച്ചിരുന്നു. പരിചയപ്പെട്ട അന്നു മുതൽ തന്നോട് പ്രതിജ്ഞാബദ്ധനാണ് മത്യാസ് എന്നാണ് തപ്സി പറഞ്ഞത്. 

“കഴിഞ്ഞ 10 വർഷമായി ഞാൻ ഒരേ വ്യക്തിയ്ക്കൊപ്പമാണ്. 13 വർഷം മുമ്പ് ഞാൻ അഭിനയിക്കാൻ തുടങ്ങി, ഞാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച വർഷം അദ്ദേഹത്തെ കണ്ടുമുട്ടി, അതിനുശേഷം ഞാൻ അതേ വ്യക്തിയുടെ കൂടെയാണ്. ഈ ബന്ധത്തിൽ ഞാൻ വളരെ സന്തുഷ്ടയായതിനാൽ അവനെ ഉപേക്ഷിക്കുന്നതിനോ മറ്റാരുടെയോ കൂടെ ആയിരിക്കുന്നതിനെ കുറിച്ചോ എനിക്ക് യാതൊരു ചിന്തയുമില്ല."

Advertisment

1998-ൽ അന്താരാഷ്ട്രതലത്തിൽ അരങ്ങേറിയ ഒരു ഡാനിഷ് ബാഡ്മിൻ്റൺ കളിക്കാരനാണ് 43കാരനായ മത്യാസ്. മുൻ ഒളിമ്പിക് മെഡൽ ജേതാവായ മത്യാസ് ലോക ഒന്നാം നമ്പർ താരം കൂടയാണ്. 2015ലെ യൂറോപ്യൻ ഗെയിംസിൽ സ്വർണവും 2012ലെ ഒളിമ്പിക്‌സിൽ വെള്ളിയും മത്യാസ് നേടിയിരുന്നു. 2012ലും 2017ലും വിജയിച്ച അദ്ദേഹം രണ്ട് തവണ യൂറോപ്യൻ ചാമ്പ്യൻ കൂടിയായിരുന്നു.

2013ൽ 'ചഷ്മേ ബദ്ദൂർ' എന്ന ചിത്രത്തിലൂടെയായിരുന്നു തപ്സിയുടെ ബോളിവുഡ് അരങ്ങേറ്റം. നിരൂപക പ്രശംസ നേടിയ പിങ്ക്, നാം ഷബാന, ശൂർമ, മുൽക്ക്, മൻമർസിയാൻ, തപ്പഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനം തപ്സിയെ പോപ്പുലറാക്കി. ഗെയിം ഓവർ, ബദ്‌ല, സാന്ദ് കി ആംഖ്, മിഷൻ മംഗൾ തുടങ്ങിയ ചിത്രങ്ങളിലും തപ്സി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ബ്ലർ, ദോബാരാ എന്നീ ത്രില്ലറുകളിലും തപ്സി അഭിനയിച്ചിരുന്നു. 

Read More Related Stories 

Tapsee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: