/indian-express-malayalam/media/media_files/K4daS96DuycI7X2aSjfq.jpg)
സുഹാന ഖാൻ, അഗസ്ത്യ നന്ദ, ഖുഷി കപൂർ
ബോളിവുഡിലെ വമ്പൻ താരങ്ങളെല്ലാം ഒന്നിച്ചെത്തിയ വലിയൊരു ഇവന്റിനാണ് ഇന്നലെ മുംബൈ സാക്ഷിയായത്. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, കാജോൾ, രൺബീർ കപൂർ, രൺവീർ സിംഗ്, ഹൃത്വിക് റോഷൻ, കാജോൾ, ആദിത്യ റോയ് കപൂർ, അനന്യ പാണ്ഡെ, ഹേമമാലിനി, ജാൻവി കപൂർ, ജൂഹി ചൗള, മോന സിംഗ്, കരൺ ജോഹർ, മലൈക അറോറ, കരീന കപൂർ, കത്രീന കൈഫ്, രേഖ, ശിൽപ്പ ഷെട്ടി എന്നുതുടങ്ങി വലിയൊരു താരനിര തന്നെ എത്തിച്ചേർന്നിരുന്നു സോയ അക്തർ സംവിധാനം ചെയ്ത 'ദി ആർച്ചീസ്' പ്രീമിയറിൽ പങ്കെടുക്കാൻ.
ഒരു സോയ അക്തർ ചിത്രമായതുകൊണ്ടാണോ ആർച്ചീസിനു പ്രീമിയറിൽ ലഭിച്ച ഈ വൻ വരവേൽപ്പ്? അല്ല, അതിനപ്പുറം ബോളിവുഡിലെ സ്റ്റാർ കിഡ്സ് ഒരുമിച്ചെത്തുന്നു എന്നതു തന്നെയാണ് ആർച്ചീസിന്റെ പ്രത്യേകത. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകളായ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ ചിത്രത്തിലെ പ്രധാന താരങ്ങൾ.
ആർച്ചി കോമിക്‌സുമായി ബന്ധപ്പെട്ട ഒരു സാങ്കൽപ്പിക മ്യൂസിക് ബാൻഡിന്റെയും സുഹൃത്തുക്കളായ ആർച്ചി (അഗസ്ത്യ നന്ദ), ബെറ്റി (ഖുഷി കപൂർ), വെറോണിക്ക (സുഹാന ഖാൻ), ജുഗ്ഹെഡ് (മിഹിർ അഹൂജ), റെജി (വേദാംഗ് റെയ്ന), എത്തൽ (ഡോട്ട്), ഡിൽട്ടൺ (യുവരാജ് മെൻഡ) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.
ബോളിവുഡിലെ നെപ്പോട്ടിസം (സ്വജനപക്ഷപാതം) മുൻപും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള വിഷയമാണ്. നെപ്പോട്ടിസത്തിന് ചൂട്ടുപിടിക്കുന്ന​ ആളാണ് സംവിധായകൻ കരൺ ജോഹർ എന്ന് ഒരിക്കൽ നടി കങ്കണ റണാവത്ത് ആരോപിച്ചിരുന്നു. മരിച്ച നടൻ സുശാന്ത് രാജ് പുത്തും ബോളിവുഡിലെ നെപ്പോട്ടിസത്തിന് ഇരയായിട്ടുണ്ടെന്ന രീതിയിലും സമീപകാലത്ത് ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ബോളിവുഡിൽ നെപ്പോട്ടിസമില്ലെന്നു വാദിക്കാനാണ് പലപ്പോഴും ബോളിവുഡിലെ പ്രഗത്ഭ വ്യക്തിത്വങ്ങൾ ശ്രമിക്കാറുള്ളത്.
എന്നാൽ അതല്ല, ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഇന്നലെ നടന്ന ആർച്ചീസ് പ്രീമിയറിന്റെ വേദി എന്നാണ് നെറ്റിസൺസ് വിലയിരുത്തുന്നത്. ബോളിവുഡിലെ ഒരു സൂപ്പർതാരത്തിന്റെ ചിത്രത്തിനു പോലും ലഭിക്കാത്തത്രയും വലിയ പിന്തുണയാണ് ആർച്ചീസിനു ലഭിച്ചത്. ബോളിവുഡിലെ കിരീടമണിയാത്ത രാജാവായ ഷാരൂഖ് ഖാന്റെ മകൾ, ഹിന്ദി സിനിമാലോകത്തെ ശ്രദ്ധേയ കുടുംബമായ ബച്ചൻ- കപൂർ ഫാമിലിയിൽ നിന്നുള്ള ഇളം തലമുറക്കാർ അവരെല്ലാം ഒന്നിച്ചു വരുമ്പോൾ ബോളിവുഡ് താരങ്ങൾക്ക് അവരെ പിന്തുണയ്ക്കാതെ തരമില്ലല്ലോ! കഴിഞ്ഞ ദിവസം ആർച്ചീസിനായി ഒത്തുകൂടിയ ആ സ്റ്റാർ ക്രൗഡ് തന്നെയാണ് നെപ്പോട്ടിസം ഒരു മിത്തല്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നത്.
Read More Entertainment Stories Here
- ഇവിടെ ഏമ്പക്കം വരെ മ്യൂസിക്കാണ്; ബർപ് സോങ്ങുമായി പേളി മാണി
- ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മി അമ്മയെ കാണാൻ ദിലീപ് എത്തിയ വീഡിയോ പങ്ക് വച്ച് താരാ കല്യാൺ
- Animal OTT Release: 'അനിമൽ' നെറ്റ്ഫ്ലിക്സിൽ?
- 'പഠാൻ' വീണു, 'ജവാനും'; 2 ദിവസം കൊണ്ട് 100 കോടി കടന്ന് 'ആനിമലി'ന്റെ ബോക്സോഫീസ് കുതിപ്പ്
- കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനാ, ഒറ്റ ദിവസം കൊണ്ട് മുടി വളരുമെന്ന് മിഥുൻ രമേശ്
- ശ്രീയുള്ള വീട്; മുംബൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി, വീഡിയോ
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us